യെസ് ബാങ്കിലെ നിയന്ത്രണം നീക്കി
text_fieldsന്യൂഡൽഹി: പ്രതിസന്ധിയിലായതിനെ തുടർന്ന് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ വരെ പരിധി നിശ്ചയിച്ചിരുന്ന യെസ് ബാ ങ്കിലെ നിയന്ത്രണങ്ങൾ നീക്കി. റിസർവ് ബാങ്ക് മാർച്ച് അഞ്ചിനാണ് യെസ് ബാങ്ക് ഡയറക്ടർ ബോർഡ് പിരിച്ചുവിട്ട ് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ (എസ്.ബി.െഎ) മുൻ ചീഫ് ഫിനാൻഷ്യൽ ഒാഫിസർ പ്രശാന്ത് കുമാറിനെ താൽകാലിക ഭരണം ഏൽപിച്ചത്. നിക്ഷേപകർക്ക് പിൻവലിക്കാവുന്ന പരമാവധി തുക 50000 ആയി നിയന്ത്രിക്കുകയും െചയ്തു.
നിയന്ത്രണങ്ങൾ ബുധനാഴ്ച വൈകിട്ട് 6.00 ന് പിൻവലിക്കുമെന്ന് റിസർവ് ബാങ്ക് പിന്നീട് അറിയിച്ചിരുന്നു. ഇന്ന് മുതൽ നിയന്ത്രണങ്ങൾ നീക്കിയതായി യെസ് ബാങ്ക് വൈകീട്ട് ട്വീറ്റ് ചെയുതു.
Our banking services are now operational. You can now experience the full suite of our services. Thank you for your patience and co-operation. #YESforYOU @RBI @FinMinIndia
— YES BANK (@YESBANK) March 18, 2020
റിസർവ് ബാങ്ക് ഒരുക്കിയ പുനരുജ്ജീവന പദ്ധതി പ്രകാരം എസ്.ബി.െഎ അടക്കമുള്ള പൊതു മേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും യെസ് ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അതോടെയാണ് ബാങ്ക് വീണ്ടും പ്രവർത്തനസജ്ജമായത്. പ്രശാന്ത് കുമാറിനെ യെസ് ബാങ്കിെൻറ പുതിയ സി.ഇ.ഒ ആയി നിയമിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.