രാജ്യത്ത് വാഹന വിൽപനയിൽ 12 ശതമാനം വളർച്ച
text_fieldsന്യൂഡൽഹി: 42 ദിവസത്തെ ഉത്സവകാലത്ത് രാജ്യത്ത് വാഹന വിൽപനയിൽ 11.76 ശതമാനം വളർച്ച. 42.88 ലക്ഷം വാഹനങ്ങളാണ് ഇക്കാലയളവിൽ വിൽപന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 38.37 ലക്ഷം വാഹനങ്ങളാണ് വിറ്റത്. നവരാത്രി മുതലുള്ള ആഘോഷ കാലമാണ് വാഹന നിർമാതാക്കൾക്ക് തുണയായത്. ഇതിൽ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. 33,11,325 എണ്ണം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 20.10 ലക്ഷമായിരുന്നു.
യാത്രാവാഹനങ്ങളുടെ വിൽപനയിൽ ഏഴ് ശതമാനമാണ് വളർച്ച. 6.03 ലക്ഷം യാത്രാവാഹനങ്ങളാണ് ഇക്കാലയളവിൽ വിറ്റത്. മുൻ വർഷം ഇതേ കാലയളവിൽ 5.63 ലക്ഷം വാഹനങ്ങൾ വിൽപന നടത്തിയ സ്ഥാനത്താണ് ഇത്.
കാർ വിൽപനയിൽ നേരത്തേ അനുഭവപ്പെട്ട മാന്ദ്യം മറികടന്നാണ് ഉത്സവ സീസണിൽ വളർച്ച കൈവരിക്കാനായത്. ഇതുവഴി കാറുകളുടെ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് കാര്യമായി കുറക്കാനാകുമെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമെബൈൽ ഡീലേഴ്സ് അസോസിയേഷൻസ് പ്രസിഡന്റ് സി.എസ്. വിഘ്നേശ്വർ പറഞ്ഞു. ബംഗളൂരുവിലെയും തമിഴ്നാട്ടിലെയും കനത്ത മഴയും ഒഡിഷയിലെ ദാന ചുഴലിക്കാറ്റും ഇല്ലായിരുന്നുവെങ്കിൽ 45 ലക്ഷം വാഹനങ്ങൾ എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.