Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഡിജിറ്റൽ പ്ലാറ്റ്​ഫോം...

ഡിജിറ്റൽ പ്ലാറ്റ്​ഫോം വഴി 20 ലക്ഷം തൊഴിലുകൾ; അടുത്ത വർഷം എട്ട്​ ലക്ഷം പേർക്ക്​ തൊഴിൽ

text_fields
bookmark_border
ഡിജിറ്റൽ പ്ലാറ്റ്​ഫോം വഴി 20 ലക്ഷം തൊഴിലുകൾ; അടുത്ത വർഷം എട്ട്​ ലക്ഷം പേർക്ക്​ തൊഴിൽ
cancel

തിരുവനന്തപുരം: അഞ്ച്​ വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലുകൾ ഉറപ്പാക്കുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്കിന്‍റെ ബജറ്റ്​ പ്രസംഗം. ഇതിനായി പ്രത്യേക കർമ്മ പദ്ധതി ആവിഷ്​കരിക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ എട്ട്​ ലക്ഷം തൊഴിലുകളാവും ഉറപ്പാക്കുക. സ്​ത്രീകൾക്ക്​ ഇതിൽ പ്രത്യേക പ്രാതിനിധ്യം ഉണ്ടാവുമെന്നും ധനമന്ത്രി അറിയിച്ചു.

20 ലക്ഷം പേർക്ക്​ ഡിജിറ്റൽ പ്ലാറ്റ്​ഫോം വഴിയാകും തൊഴിലുറപ്പാക്കുക. 50 ലക്ഷം പേർക്ക്​ നൈപുണ്യ പരിശീലനം നൽകും. വീടുകൾക്കടുത്ത്​ തൊഴിലുറപ്പാക്കുന്ന വർക്ക്​ നീയർ പദ്ധതിക്ക്​ 20 കോടിയാവും നീക്കിവെക്കുക.

കോവിഡിനെ തുടർന്ന്​ പല കമ്പനികളും വർക്ക്​ ഫ്രം ഹോം സംവിധാനത്തിലേക്ക്​ മാറിയിട്ടുണ്ട്​. വർക്ക്​ ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്തുന്നവർക്ക്​ കമ്പ്യൂട്ടറും മറ്റ്​ അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ പ്രത്യേക വായ്​പ അനുവദിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employmentKerala Budget 2021
Next Story