തീവെട്ടിക്കൊള്ള തുടരുന്നു; ഇന്ധവില വീണ്ടും വർധിപ്പിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പ്രീമിയം പെട്രോൾ വില 100 കടന്നിട്ടും ഇന്ധന കമ്പനികളുടെ തീവെട്ടിക്കൊള്ള തുടരുന്നു. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില ബുധനാഴ്ച വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിപ്പിച്ചത്. 37 ദിവസത്തിനിടെ ഇത് 22ാം തവണയാണ് ഇന്ധന വില വർധിപ്പിച്ചത്. രാജ്യത്ത് പെട്രോൾ, ഡീസൽ വില ചൊവ്വാഴ്ച വർധിപ്പിച്ചിരുന്നില്ല.
തലസ്ഥാനത്ത് സാധാരണ പെട്രോളിന്‍റെ വില 100 ലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 97 രൂപ 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമായി.
കൊച്ചിയില്‍ പെട്രോളിന് 95 രൂപ 66 പൈസയും ഡീസലിന് 91 രൂപ 14 പൈസയുമായി. കോഴിക്കോട് പെട്രോളിന് 95 രൂപ 95 പൈസയും ഡീസലിന് 91 രൂപ 31 പൈസയുമാണ് വില.
ആറുസംസ്ഥാനങ്ങളിലാണ് പെേട്രാൾ വില നൂറുകടന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ലഡാക്ക് എന്നിവിടങ്ങളിൽ പെട്രോൾ വില സെഞ്ച്വറിയടിച്ചത്. അതേസമയം പ്രീമിയം പെട്രോളിന് കേരളത്തിലടക്കം 100കടന്നിരുന്നു.
ആഗോള തലത്തിൽ അസംസ്കൃത എണ്ണവിലയിലുണ്ടായ കുതിപ്പാണ് രാജ്യത്ത് എണ്ണവില വർധിക്കാൻ കാരണമെന്നായിരുന്നു കേന്ദ്ര പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് ന്ത്രി ധർമേന്ദ്ര പ്രധാന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.