30 മികവിന്‍റെ കേന്ദ്രങ്ങൾ, പശ്ചാത്തല സൗകര്യ വികസനത്തിന് 2,000 കോടി; ഉന്നത വിദ്യാഭ്യാസ മേഖലയിലെ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് ബജറ്റ്
text_fieldsതിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഈ വർഷം ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്നത് ഉന്നതവിദ്യാഭ്യാസ മേഖലക്ക്. കേരളത്തെ ജ്ഞാന സമ്പദ്വ്യവസ്ഥയാക്കി ഉയർത്താൻ ലക്ഷ്യമിടുന്ന ബജറ്റ് അതിന് പ്രാഥമിക ലക്ഷ്യമായി പരിഗണിക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് ആറിന് പദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്.
സർവകലാശാലകളിൽ 30 മികവിന്‍റെ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ബജറ്റ് പറയുന്നു. യൂനിവേഴ്സിറ്റികളിലെ പശ്ചാത്തല സൗകര്യവികസനത്തിനായി 2,000 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. പ്രധാന സർവകലാശാലകൾക്ക് കിഫ്ബി വഴി 125 കോടിയാണ് നൽകുക. 197 പുതിയ കോഴ്സുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്.
ക്ലാസ് മുറികളുടെ ഡിജിറ്റലൈസേഷനായി 150 കോടിയാണ് വകയിരുത്തിയത്. 800 പുതിയ തസ്തികകൾ കോളജുകളിൽ സൃഷ്ടിക്കും. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ അനുവദിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.