ഓലയുടെ നഷ്ടം 3082 കോടി
text_fieldsന്യൂഡൽഹി: ഓൺലൈൻ ഗതാഗത സർവിസ് കമ്പനിയായ ഓല കാബ്സ് 2021-22 സാമ്പത്തിക വർഷത്തിലും വൻ നഷ്ടത്തിൽ. ഓലയുടെ മാതൃകമ്പനിയായ അനി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നഷ്ടം ഈ കാലയളവിൽ 3,082 കോടി രൂപയായാണ് വർധിച്ചത്. മുൻ വർഷത്തേക്കാൾ 132 ശതമാനം കൂടുതലാണിത്. അതേസമയം, 2021-22 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വരുമാനം 1,350 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 49 ശതമാനം വർധനവാണ് വരുമാനത്തിലുണ്ടായത്. ഇന്ത്യ, ആസ്ട്രേലിയ, ന്യൂസിലൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിലെ 250ലധികം നഗരങ്ങളിൽ ഓല കാബ്സ് പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.