അബൂദബിയില്‍ 71 ബില്യണ്‍ ദിര്‍ഹമിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാട്
text_fieldsഅബൂദബി: എമിറേറ്റിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കഴിഞ്ഞവര്‍ഷം 71 ബില്യന്‍ ദിര്‍ഹമിന്റെ ഇടപാട് നടന്നതായി ഔദ്യോഗിക വിശദീകരണം. ഈ വര്‍ഷം ഇതിലും മികച്ച വളര്‍ച്ച നേടുമെന്നും അധികൃതര്‍ വ്യക്തമാക്കി. 14,958 ഇടപാടുകളിലൂടെയാണ് 71.5 ബില്യന്‍ ദിര്‍ഹം റിയല്‍ എസ്റ്റേറ്റ് മേഖലയിലെത്തിയത്.
കോവിഡ് വ്യാപനവേളയിലും ഗുണകരമായ വളര്‍ച്ചയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണ്ടായതെന്ന് മുനിസിപാലിറ്റീസ് ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അദീബ് അല്‍ അഫീഫി അറിയിച്ചു. ആകെ ഇടപാടില്‍ 18.2 ബില്യന്‍ ദിര്‍ഹം 7262 വില്‍പ്പനകളിലൂടെയാണ് ലഭിച്ചത്.
7696 വാടക ഇടപാടിലൂടെയാണ് ബാക്കിയുള്ള 53.3 ബില്യന്‍ ദിര്‍ഹം മേഖലയിലെത്തിയത്. യാസ് ദ്വീപില്‍ 4.1 ബില്യന്‍ ദിര്‍ഹമിന്റെയും അല്‍ റീം ദ്വീപില്‍ 3.2 ബില്യന്‍ ദിര്‍ഹമിന്റെയും സഅദിയാത്ത് ദ്വീപില്‍ 2.5 ബില്യന്‍ ദിര്‍ഹമിന്റെയും ഫോറസ്റ്റ് ബെല്‍റ്റ് അല്‍ ജര്‍ഫ് പ്രൊജക്ടില്‍ 1.1 ബില്യന്‍ ദിര്‍ഹമിന്റെയും ഖലീഫ സിറ്റിയില്‍ 915 ദശലക്ഷം ദിര്‍ഹമിന്റെയും ഇടപാടുകള്‍ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.