Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅബേറ്റ് എ.എസ് അൽസലാമ...

അബേറ്റ് എ.എസ് അൽസലാമ 44 പുതിയ കണ്ണാശുപത്രികൾ തുറക്കുന്നു

text_fields
bookmark_border
അബേറ്റ് എ.എസ് അൽസലാമ 44 പുതിയ കണ്ണാശുപത്രികൾ തുറക്കുന്നു
cancel

തൃശൂർ, കൊച്ചി,കണ്ണൂർ ,തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും കേരളത്തിന് പുറത്ത് ചെന്നൈ, മുംബൈ ,ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിലും, ജി.സി.സി രാജ്യങ്ങളിലുമായി അബേറ്റ് എ.എസ് അൽസലാമ 44 കണ്ണാശുപത്രികൾ തുടങ്ങാൻ പദ്ധതിയിടുന്നു. കണ്ണുമായി ബന്ധപ്പെട്ട ചികിത്സകൾക്ക് മലബാറുകാർ അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന കാലത്താണ് കേരളത്തിൽ ഒരു പുതിയ കണ്ണാശുപത്രി എന്ന ചിന്തയിൽ നിന്നു പിറവിയെടുത്ത അൽ സലാമ കണ്ണാശുപത്രി പെരിന്തൽമണ്ണയിൽ തുടങ്ങുന്നത്.

2001ൽ ആസൂത്രണം ചെയ്തു 2002 പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ തറക്കല്ലിട്ട സ്ഥാപനം 2004 പൊതുജനങ്ങൾക്കായി സമർപ്പിച്ചു. തൊട്ടടുത്ത വർഷം കേരളത്തിലെ ആദ്യത്തെ ഒപ്റ്റോമെട്രി കോളജ് തുടങ്ങി. ആദ്യ സ്ഥാപനത്തിന് തറക്കല്ലിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വടക്കൻ കേരളം ആസ്ഥാനമാക്കിയുള്ള ആദ്യ ലിസ്റ്റഡ് കമ്പനിയായി വളർന്നിരിക്കുന്ന അബേറ്റ് എ.എസ് ഭാവിയിലേക്കുള്ള പുതിയ അവസരങ്ങളും സാധ്യതകളും വിശദീകരിക്കുകയാണ് മാനേജ്മെൻറ്.

2001 നവംബറിലാണ് പ്രവാസിയായിരുന്ന അഡ്വ. ശംസുദ്ദീൻ സൂപ്പർ സ്പെഷാലിറ്റി ഐഹോസ്പിറ്റൽ എന്ന ആശയത്തിൽ പുതിയ സംരംഭവുമായി മുന്നിട്ടിറങ്ങിയത്. അക്കാലത്ത് ആളുകൾ അധികവും ചികിത്സ തേടി കോയമ്പത്തൂരിലേക്കും മറ്റു ദൂരെ സ്ഥലങ്ങളിലേക്കും ആയിരുന്നു പോയിരുന്നത്. ഇന്നത്തെ അത്ര യാത്രാസൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഈ പ്രയാസങ്ങൾക്കെല്ലാ പ്രതിവിധിയെന്നോണമാണ് പെരിന്തൽമണ്ണയിൽ സമ്പൂർണ്ണ കണ്ണാശുപത്രി എന്ന പുതിയ സംരംഭത്തിലേക്ക് ചുവട് വച്ചത്.

അഞ്ചുവർഷത്തോളം ഉള്ള പ്രവാസജീവിതം, ദീർഘ കാലമായി വിദേശത്തായിരുന്ന സഹോദരങ്ങൾ, സുഹൃത്തുക്കൾ ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് സംരംഭത്തിന് നിക്ഷേപം സ്വരൂപിച്ചത്. ശേഷം കണ്ണാശുപത്രി നിർമാണത്തിൽ പരിചയമുള്ള ആർക്കിടെക്റ്റിന്റെയും നേതൃത്വം നൽകുന്നതിനായി പരിചയസമ്പന്നനായ ഡോക്ടറെയും കണ്ടെത്തുകയായിരുന്നു.

2002-ൽ ആശുപത്രി നഗരം എന്നറിയപ്പെടുന്ന പെരിന്തൽമണ്ണയിൽ പുതിയ കണ്ണാശുപത്രിക്ക് പാണക്കാട് ശിഹാബ് തങ്ങൾ തറക്കല്ലിട്ടു. പതിനെട്ടായിരം ചതുരശ്രഅടിയിൽ പണിത ഈ പ്രവാസി കൂട്ടായ്മയുടെ ഉദ്ഘാടനം 2004 ഡിസംബർ അഞ്ചിന് കുഞ്ചാക്കോ ബോബൻ ആയിരുന്നു നിർവഹിച്ചത്. ചെറിയ രീതിയിൽ തുടങ്ങി പതിയെ ഉള്ള വളർച്ചയായിരുന്നില്ല ആശുപത്രിയുടെ തുടക്കം മുതൽ കണ്ണിൻറെ എല്ലാ സ്പെഷാലിറ്റികളോടും കൂടിയ പൂർണ സജ്ജമായ കണ്ണാശുപത്രി ആയിട്ട് തന്നെയായിരുന്നു തുടക്കം. അന്ന് കേരളത്തിൽ നിന്നും റെറ്റിന ഡോക്ടർമാർ ലഭ്യമല്ലാത്തതിനാൽ യുപി അലിഗഡ് സർവകലാശാലയിൽ നിന്നാണ് ഡോക്ടറെ കൊണ്ടുവന്നത്. 30 സ്റ്റാഫും 100 നിക്ഷേപകരും ആയി പബ്ലിക് ലിമിറ്റഡ് കമ്പനി ആയിട്ടായിരുന്നു തുടക്കം. ഇപ്പോൾ 500 അധികം സ്റ്റാഫും ആയിരത്തോളം നിക്ഷേപകരും ഉണ്ട്.

2005-ൽ കേരളത്തിലെ ആദ്യത്തെ ഒപ്റ്റോമെട്രി കോളജ്

ആശുപത്രി ആരംഭിച്ചതോടെയാണ് പുതിയൊരു പ്രതിസന്ധി ഉണ്ടാകുന്നത്. കണ്ണ് ഡോക്ടർമാർ ലഭ്യമാണെങ്കിലും ഒപ്റ്റോമെട്രിസ്റ്റുകളുടെ അഭാവം പ്രയാസം സൃഷ്ടിച്ചു. ഇതിന് പരിഹാരം എന്ന രീതിയിലാണ് 2005 പെരിന്തൽമണ്ണയിൽ കേരളത്തിലെ ആദ്യത്തെ ഒപ്റ്റോമെട്രി കോളേജ് ആരംഭിക്കുന്നത്. ഈ മേഖലയിലെ സാധ്യതകൾ മനസ്സിലാക്കി തുടങ്ങിയ കോളേജിന്റെ ആദ്യ ബാച്ചിൽ 50 വിദ്യാർഥികൾക്കായിരുന്നു പ്രവേശനം ഇപ്പോൾ 3000 ത്തോളം പേരാണ് അബേറ്റ് എ.എസ് - നു കീഴിലുള്ള കോളേജുകളിൽ നിന്ന് ഒപ്റ്റോമെട്രി കോഴ്സ് പൂർത്തിയാക്കിയത്. ഇതിൽ തന്നെ കൂടുതൽ പേരും ഗൾഫ്, യൂറോപ്പ്യൻ രാജ്യങ്ങളിൽ ഉന്നത മേഖലകളിൽ ജോലി ചെയ്തു വരുന്നു.

വളർച്ചയിലേക്കുള്ള യാത്ര

പെരിന്തൽമണ്ണയിലെ വിജയകരമായ നേട്ടത്തിനുശേഷം 2010-ൽ കോഴിക്കോട് കണ്ണാശുപത്രിയും കോളജും ആരംഭിച്ചു. ഇതിൻറെ ഉദ്ഘാടനം നിർവഹിച്ചത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആയിരുന്നു. തുടർന്ന് 2015-ൽ കണ്ണൂർ നഗരത്തിലും പുതിയ കണ്ണാശുപത്രിയും ഒപ്റ്റോമെട്രി കോളജും ആരംഭിച്ചു. വളർച്ചയുടെ പടവുകൾ കയറുകയായിരുന്നു അബേറ്റ് എ.എസ്. തൊഴിലധിഷ്ഠിത കോഴ്സുകൾക്കായിരുന്നു മാനേജ്മെൻറ് മുൻതൂക്കം കൊടുത്തിരുന്നത്. ഇതിൻറെ ഭാഗമായി പെരിന്തൽമണ്ണ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായി ആർക്കിടെക്ടർ കോളജ്, ഇന്റീരിയർ ഡിസൈൻ കോളജ് കേരളത്തിന് പുറത്ത് കോയമ്പത്തൂരിൽ ഒപ്റ്റോമെട്രി കോളജും പ്രവർത്തിച്ചുവരുന്നു. പുറമെ ബാച്ചിലർ ഐ കെയർ മാനേജ്മെന്റ്, ഫാഷൻ ഡിസൈനിങ് എന്നീ കോഴ്സുകളും നടന്നുവരുന്നു. ഇതിനകം 5,000 ത്തോളം കുട്ടികൾ വിവിധ സ്ഥാപനങ്ങളിൽ നിന്നും വിജയകരമായി കോഴ്സുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

അബേറ്റ് എ.എസ്-ലൂടെ ഓഹരി വിപണിയിലേക്കും

147 വർഷത്തെ പാരമ്പര്യമുള്ള ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വടക്കൻ കേരളം ആസ്ഥാനമാക്കി ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ് ABATE AS ഗ്രൂപ്പ്. ഇപ്പോൾ കേരളത്തിൽ നിന്നും ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥാപനങ്ങൾ അധികവും ധനകാര്യമേഖലയിൽ പ്രവർത്തിക്കുന്നവയാണ്. 5,000ത്തോളം കമ്പനികളുള്ള ബി.എസ്.സിയിൽ കേരളത്തിൽ നിന്നും 24 കമ്പനികളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി മലപ്പുറം ജില്ല കേന്ദ്രീകരിച്ചുള്ള ആരോഗ്യരംഗത്തുള്ള ഒരു സ്ഥാപനം ബി.എസ്.സിയിലേക്ക് ചുവടുവെച്ചിരിക്കുന്നത് പ്രധാന നേട്ടമാണ്. നിലവിൽ വിവിധ സ്ഥാപനങ്ങൾ വിവിധ കമ്പനികൾ ആയിട്ടാണ് പ്രവർത്തിക്കുന്നത്. പുന: ക്രമീകരണം ചെയ്യപ്പെടുന്നതോടെ എല്ലാ കമ്പനികളും ഒരു കുടക്കിഴിലേക്ക് കൊണ്ടുവരാനാണ് മാനേജ്മെന്റിന്റെ തീരുമാനം.

ലക്ഷ്യം നിക്ഷേപകരുടെ താൽപര്യ സംരക്ഷണം

വളർച്ചയുടെ പാതയിൽ മുന്നോട്ടുപോകുന്ന ഏതൊരു സ്ഥാപനവും അതിൻറെ വിശദമായ വിപുലീകരണ പദ്ധതികൾ തയ്യാറാക്കിയതിനുശേഷം കൂടുതൽ നിക്ഷേപകരെ തേടുന്ന അവസരത്തിലാണ് ലിസ്റ്റ് ചെയ്യപ്പെടാറുള്ളത്. "ഒരുമിച്ച് വളരാമെന്ന" ടാഗ് ലൈനോട് അബേറ്റ് എ.എസ് സമാനമായ ലക്ഷ്യത്തിലാണ് ഓഹരി വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ഭരണകൂട സംവിധാനങ്ങളുടെ കൃത്യമായ മേൽനോട്ടം ഉണ്ടാകുന്നത് നിക്ഷേപകരിൽ വിശ്വാസം വർദ്ധിപ്പിക്കും. അതിൽ SEBI, BSE പോലുള്ള സ്ഥാപനങ്ങളുടെ കൃത്യമായ മേൽനോട്ടം നിക്ഷേപകർക്ക് സുതാര്യത ഉറപ്പുവരുത്താൻ സഹായിക്കും. ABATE AS അതിന്റെ മൂല്യങ്ങളിൽ ഉറച്ചുനിന്നാണ് മുന്നോട്ട് പോകുന്നതെന്നും ആളുകൾക്ക് ധാർമികമായ വിശ്വാസത്തോടെ ഭാവിയിൽ നിക്ഷേപത്തിനുള്ള അവസരംഒരുക്കുമെന്നും ഡോ. ശംസുദ്ദീൻ പറഞ്ഞു.

പൂർണമായി സുതാര്യമായ കമ്പനികൾക്ക് മാത്രമേ ബി.എസ്.സിയിൽ ലിസ്റ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും കൃത്യമായ മേൽനോട്ടത്തിലൂടെ ഭാവികാലത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്താണ് ലിസ്റ്റ് ചെയ്യപ്പെടുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

അടുത്ത 10 വർഷത്തേക്കുള്ള പ്ലാനിങ് കമ്പനി തയ്യാറാക്കിയിട്ടുണ്ട്. 44 കണ്ണാശുപത്രികൾ തുടങ്ങാനും റിയൽ എസ്റ്റേറ്റ്, ജ്വല്ലറി എന്നീ മേഖലകളിലേക്ക് കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ പത്തു രൂപ ഷെയർ വാല്യൂ 500 രൂപ ആയി മാറും എന്നാണ് കണക്കാക്കപ്പെടുന്നത്.

പുതിയ നിക്ഷേപത്തിലേക്കല്ല പകരം കഴിഞ്ഞ 20 വർഷമായി പ്രവർത്തനമാരംഭിച്ചു അതിജീവിച്ച, രണ്ട് പതിറ്റാണ്ടായി വിജയിച്ച സ്ഥാപനം ഇതുമായി സഹകരിക്കാനുള്ള അവസരമാണ് മാനേജ്മെൻറ് മുന്നോട്ട് വെക്കുന്നത്. 2008ലെ സാമ്പത്തിക പ്രതിസന്ധി, നോട്ടു നിരോധനം കോവിഡ് തുടങ്ങിയ എല്ലാം അതിജീവിച്ചാണ് ഇന്നത്തെ നിലയിൽ എത്താൻ ആയത്. ഇതിനെല്ലാം സഹായിച്ചത് മികച്ച ടീമിൻറെ പിന്തുണയും ദൈവാനുഗ്രഹം ഉള്ളതുകൊണ്ടാണ് മാനേജ്മെൻറ് അവകാശപ്പെടുന്നു.

ആറ് അംഗ ഡയറക്ടർ ബോർഡ് ആണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുന്നത്. തുടക്കം മുതൽ ഒരുമിച്ച് പ്രവർത്തിക്കുന്നവരാണ് എല്ലാവരും. ഇതിൽ മൂന്നുപേർ ഡോക്ടർമാരാണ്. നേത്ര ചികിത്സ മേഖലയിൽ വൈദ്യഗ്ധ്യം നേടിയവരാണ് ഇവർ. ഡോ. അഡ്വ. എ. ഷംസുദ്ദീൻ ചെയർമാനും, എ മുഹമ്മദ് കുട്ടി , ഡോ. മുഹമ്മദ് സ്വാദിഖ്, ഡോ. രാജേഷ് പുതുശേരി, ഡോ എം.എ സഫറുള്ള, അബ്ദുൽ നാസർ ജമാൽ എന്നിവരാണ് മറ്റുള്ള ഡയറക്ടറുമാർ.

15 വർഷത്തിലധികമായി അബേറ്റ് എ എസ് അൽ സലാമയുടെ ഭാഗമായിട്ടുള്ളവരാണ് ഇവരിൽ എല്ലാവരും. പ്രഫഷണൽ മാനേജ്മെന്റാണ് ഈ കമ്പനിയുടെ ഏറ്റവും വലിയ പ്രധാന ശക്തി. മൾട്ടി നാഷണൽ കമ്പനികളിൽ ഉപയോഗിക്കുന്ന ജർമ്മൻ ഇ.ആർ.പി സോഫ്ട്വെയറായ SAP ആണ് ഉപയോഗിക്കുന്നത്. കമ്പനിയുടെ സുഖമമായ പ്രവർത്തനം വിലയിരുത്തന്നതിനു വേണ്ടിയുള്ള ഡാഷ്ബോർഡ് സിസ്റ്റം ആണ് കുറേ കാലമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

മാത്രമല്ല, ലോകത്തിൽ തന്നെ 500 ഫോർച്യൂൺ കമ്പനികൾ ഉപയോഗിക്കുന്ന ബാലൻസ് സ്കോർ കാർഡ് സിസ്റ്റം ആണ് പെർഫോമൻസ് വിലയിരുത്തുന്നതിന് ഉപയോഗിക്കുന്നത്. കസ്റ്റമർ കെയർ മെച്ചപെടുത്തുന്നതിനു വേണ്ടി ഓരോ ഡിപ്പാർട്ട്മെന്റിനും കൃത്യമായ SOP, BLUEPRINT അനുസരിചിട്ടാണ് ഓരോ സ്റ്റാഫും പ്രവർത്തിക്കുന്നത്.

അബേറ്റ് എ.എസുമായി സഹകരിക്കാൻ താല്പര്യമുള്ളവർ +919072558877 എന്ന വാട്സ്പ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Enquiry Form: https://bit.ly/3B9XQpi

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al salamaABATE ASeye hospital
News Summary - Abate AS Al Salama opens 44 new eye hospital
Next Story