Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅ​ബൂ​ദ​ബി എ​ണ്ണ​യി​ത​ര...

അ​ബൂ​ദ​ബി എ​ണ്ണ​യി​ത​ര സ​മ്പ​ദ്​​വ്യ​വ​സ്ഥ​യി​ൽ കു​തി​പ്പ്​

text_fields
bookmark_border
അ​ബൂ​ദ​ബി എ​ണ്ണ​യി​ത​ര സ​മ്പ​ദ്​​വ്യ​വ​സ്ഥ​യി​ൽ കു​തി​പ്പ്​
cancel

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ എ​ണ്ണ​യി​ത​ര സ​മ്പ​ദ്​​വ്യ​വ​സ്ഥ ഒ​മ്പ​തു മാ​സ​ത്തി​നി​ടെ 8.6 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. 2022നെ ​അ​പേ​ക്ഷി​ച്ച്​ ഈ ​വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തി​ൽ എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ജി.​ഡി.​പി​യി​ൽ 7.7 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച നേ​ടി​യ​താ​യും അ​ബൂ​ദ​ബി സ്റ്റാ​റ്റി​സ്​​റ്റി​ക്സ്​ സെ​ന്‍റ​ർ (എ​സ്.​സി.​എ.​ഡി) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, മൊ​ത്ത ആ​ഭ്യ​ന്ത​ര വ​രു​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 2.8 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യാ​ണു​ണ്ടാ​യ​ത്.

എ​സ്.​ഡി.​എ.​ഡി​യു​ടെ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം എ​ണ്ണ​യി​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും വ​ള​ർ​ച്ച നി​ര​ക്ക്​ നി​ല​നി​ർ​ത്തു​ക​യും മൊ​ത്ത​ത്തി​ലു​ള്ള സ​മ്പ​ദ്​​വ്യ​വ​സ്ഥ​യി​ലേ​ക്ക്​ 52.8 ശ​ത​മാ​നം സം​ഭാ​വ​ന ന​ൽ​കു​ക​യും ചെ​യ്തു. എ​ണ്ണ, വാ​ത​ക ആ​ഗോ​ള വി​പ​ണി​ക​ളി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടെ​ങ്കി​ലും, അ​ബൂ​ദ​ബി​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തു​ന്നു. എ​മി​റേ​റ്റി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ അ​തി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന ത്രൈ​മാ​സ മൂ​ല്യ​മാ​യ 290.5 ബി​ല്യ​ൺ ദി​ർ​ഹ​ത്തി​ലെ​ത്തി​യ​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു.

എ​ണ്ണ​വി​ല ഇ​ടി​ഞ്ഞി​ട്ടും ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ മൂ​ന്നാം പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച്​ ഈ ​വ​ർ​ഷം മൂ​ന്നാം പാ​ദ​ത്തി​ൽ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്​​പാ​ദ​ന​ത്തി​ൽ ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യും കൈ​വ​രി​ക്കാ​നും അ​ബൂ​ദ​ബി​ക്ക്​ സാ​ധി​ച്ചു. അ​ബൂ​ദ​ബി തു​ട​ർ​ന്നു​വ​രു​ന്ന ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ്രോ​ഗ്രാ​മു​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ലും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ​ജീ​വ​മാ​യ വ​ള​ർ​ച്ച​യു​മാ​ണ്​ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക്​ ആ​ക്കം കൂ​ട്ടി​യ​ത്. എ​ണ്ണ​യി​ത​ര മേ​ഖ​ല​ക​ളെ ന​യി​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മൂ​ല്യം 26.3 ശ​ത​കോ​ടി​യാ​ണ്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ മൂ​ന്നാം പാ​ദ​ത്തി​ൽ മൊ​ത്തം ജി.​ഡി.​പി​യു​ടെ ഒ​മ്പ​തു ശ​ത​മാ​ന​വും എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ൽ നി​ന്നു​ള്ള മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്​​പാ​ദ​ന​ത്തി​ൽ 17 ശ​ത​മാ​ന​വും സം​ഭാ​വ​ന ന​ൽ​കി​യ​ത്​ നി​ർ​മാ​ണ മേ​ഖ​ല​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiEconomyNon-Oil
News Summary - Abu Dhabi's non-oil economy booms
Next Story