പണയംവെച്ച ഓഹരികള്‍ അദാനി ഗ്രൂപ് തിരിച്ചെടുക്കുന്നു
text_fieldsന്യൂഡൽഹി: പണയംവെച്ച മൂന്ന് കമ്പനികളുടെ ഓഹരികള്‍ അദാനി ഗ്രൂപ് തിരിച്ചെടുക്കുന്നു. അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്സ്മിഷന് എന്നിവയുടെ ഓഹരികള്‍ തിരിച്ചെടുക്കാന്‍ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ 9,220 കോടി രൂപയാണ് അടച്ചത്. വായ്പകൾക്ക് 2024 സെപ്റ്റംബർ വരെ കാലാവധിയുള്ളപ്പോഴാണ് ഓഹരികൾ തിരിച്ചെടുക്കുന്നത്.
കമ്പനി കടത്തിലാണെന്ന വിമര്‍ശനത്തെ മറികടക്കാനും അതിലൂടെ ഓഹരിവില പൂർവസ്ഥിതിയിലാക്കാനുമാണ് ഗ്രൂപ്പിന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. അദാനി പോര്‍ട്സിന്റെ 16.82 കോടി (12 ശതമാനം) ഓഹരികളും അദാനി ഗ്രീന്‍ എനര്‍ജിയുടെ 2.76 കോടി (മൂന്നുശതമാനം) ഓഹരികളും അദാനി ട്രാന്‍സ്മിഷന്റെ 1.18 കോടി (1.4 ശതമാനം) ഓഹരികളുമാണ് തിരികെയെടുത്തത്. യു.എസ് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്റെ വഞ്ചനാപരമായ ഇടപാടുകളും ഓഹരിവില കൃത്രിമത്വവും സംബന്ധിച്ച് ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്നാണ് ഗ്രൂപ്പിന് ഓഹരിവിപണിയിൽ തിരിച്ചടി നേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.