ഭക്ഷ്യധാന്യങ്ങൾ വാങ്ങുകയോ വില തീരുമാനിക്കുകയോ ചെയ്യുന്നില്ല; വിശദീകരണവുമായി അദാനി ഗ്രൂപ്പ്
text_fieldsന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. കര്‍ഷകരില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുകയോ അവയുടെ വില തീരുമാനിക്കുകയോ ചെയ്യുന്നില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എഫ്‌സിഐ)ക്കു വേണ്ട സംഭരണ കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും നടത്തുകയുമാണ് തങ്ങള്‍ ചെയ്യുന്നത് എന്നും അദാനി ഗ്രൂപ്പ് അവരുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
'സൂക്ഷിപ്പുശേഖരത്തിെൻറ അളവോ ഭക്ഷ്യധാന്യത്തിന്റെ വിലയോ തീരുമാനിക്കുന്നതില്‍ കമ്പനിക്ക് പങ്കില്ല. എഫ്‌സിഐക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നല്‍കുക മാത്രമാണ് ചെയ്യുന്നത്' – എന്നാണ് അദാനി ഗ്രൂപ്പ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചത്.
എഫ്‌സിഐ കർഷകരിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങുകയും പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ നിർമ്മിച്ച സിലോസിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ഭക്ഷ്യധാന്യങ്ങൾ നിർമിക്കുന്നതിനും സംഭരിക്കുന്നതിനും സ്വകാര്യ കമ്പനികൾക്ക് ഫീസ് നൽകേണ്ടതുണ്ട്. അതേസമയം ചരക്കിെൻറ ഉടമസ്ഥാവകാശവും വിപണന, വിതരണ അവകാശങ്ങളും എഫ്‌സിഐയുടേതാണ്.
കര്‍ഷക സമരം കൊടുമ്പിരി കൊണ്ട വേളയിലാണ് അദാനിയുടെ വിശദീകരണം. അദാനിക്കും അംബാനിക്കും വേണ്ടിയാണ് സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ മാറ്റിയെഴുതുന്നത് എന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു. റിലയന്‍സിനെ ബഹിഷ്‌കരിക്കാനും ചില കാര്‍ഷിക കൂട്ടായ്മകള്‍ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.