സാംഘി സിമന്റിനെ ഏറ്റെടുത്ത് ഗൗതം അദാനി
text_fieldsന്യൂഡൽഹി: സാംഘി സിമന്റിനെ ഏറ്റെടുത്ത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ. 5000 കോടി രൂപക്കാണ് കമ്പനിയെ അദാനി ഏറ്റെടുത്തത്. ഇതിലൂടെ 2028 ആകുമ്പോഴേക്കും സിമന്റ് ഉൽപാദനം ഇരട്ടിയാക്കുകയാണ് അദാനിയുടെ ലക്ഷ്യം. ട്വിറ്ററിലൂടെയാണ് അദാനി സാംഘിയെ ഏറ്റെടുത്ത വിവരം പ്രഖ്യാപിച്ചത്.
ഏറ്റെടുക്കൽ സംബന്ധിച്ച് അംബുജ സിമന്റ്സിന്റെ പ്രസ്താവനയും പുറത്ത് വന്നിട്ടുണ്ട്. പ്രതിവർഷം 6.1 മില്യൺ ടണ്ണാണ് സാംഘി സിമന്റിന്റെ ഉൽപാദനം. ഒരു ബില്യൺ ലൈംസ്റ്റോൺ ശേഖരവും കമ്പനിക്കുണ്ട്. സാംഘി സിമന്റിനെ കൂടി ഏറ്റെടുക്കുന്നതോടെ അംബുജയുടെ പ്രതിവർഷ ഉൽപാദനം 73.6 മില്യൺ ടണ്ണായി ഉയരും.
2028ഓടെ ഉൽപാദനം 140 മില്യൺ ടണ്ണായി ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. നേരത്തെ വൻ തുക മുടക്കി ഗൗതം അദാനി അംബുജ, എ.സി.സി സിമന്റ് കമ്പനികളെ ഏറ്റെടുത്തിരുന്നു. നിർമാണ മേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഏറ്റെടുക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.