സാഹസിക വിനോദസഞ്ചാരം; വരുമാനം 23.5 കോടി
text_fieldsതിരുവനന്തപുരം: അഡ്വഞ്ചർ ടൂറിസം സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഇനമായി. കഴിഞ്ഞ വര്‍ഷം 23.5 കോടി രൂപയാണ് ഈ രംഗത്തെ വരുമാനം. പ്രദേശവാസികള്‍ക്ക് മികച്ച അവസരം ലഭിച്ചതിനു പുറമേ, 3000ത്തിലധികം സ്ഥിരംജോലി സൃഷ്ടിക്കാനും സാധിച്ചു. ടൂറിസം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത 60 പേര് ഉൾപ്പെടെ സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളിലുള്ള ഏകദേശം 200 ആളുകള്‍ സ്വകാര്യ മേഖലയിലുണ്ട്. ഇടുക്കി, വയനാട്, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കാസര്‍കോട്, മലപ്പുറം, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും സാഹസിക വിനോദസഞ്ചാരം. വാട്ടര്‍ സ്പോര്‍ട്സ്, ട്രെക്കിങ്, പാരാഗ്ലൈഡിങ് എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലം കൂടിയാണിത്.
പാരാഗ്ലൈഡിങ്, സര്‍ഫിങ്, മൗണ്ടന്‍ സൈക്ലിങ്, വൈറ്റ് വാട്ടര്‍ കയാക്കിങ് എന്നിവയിലാണ് കേരളത്തിലെ വിനോദ സഞ്ചാര സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്നത്. ക്യാമ്പിങ്-സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ നേരത്തേതന്നെ സുരക്ഷാ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സാഹസിക വിനോദസഞ്ചാരം ഇപ്പോള്‍ വളരെയധികം ശ്രദ്ധയാകര്‍ഷിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.