സാമ്പത്തിക മാന്ദ്യം; എയർ ഇന്ത്യ യൂറോപ്പിലെ അഞ്ച് ഓഫിസുകൾ അടക്കുന്നു
text_fieldsന്യൂഡൽഹി: പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യ യൂറോപ്പിലെ അഞ്ച് ഓഫിസുകൾ അടച്ചിടാനൊരുങ്ങുന്നു. കോവിഡ് 19നെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് തീരുമാനം. വിയന്ന, മിലാൻ, മാഡ്രിഡ്, കോപ്പൻഹേഗൻ, സ്റ്റോക്ക് ഹോം എന്നിവിടങ്ങളിലെ ഒാഫിസുകളാണ് അടക്കുക.
നേരത്തേ നിരവധി ജീവനക്കാർക്ക് ശമ്പളമില്ലാത്ത നിർബന്ധിത അവധി എയർ ഇന്ത്യ നൽകിയിരുന്നു. കൂടാതെ 180 ട്രെയിനി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. സാമ്പത്തിക മാന്ദ്യത്തിൻെറ ഫലമായി ചെലവു ചുരുക്കലിൻെറ ഭാഗമായാണ് തീരുമാനം.
കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ രാജ്യത്തെ വ്യോമഗതാഗത മേഖല കനത്ത നഷ്ടം നേരിട്ടിരുന്നു. യാത്രാവിലക്കിനെ തുടർന്ന് യാത്രക്കാരുടെ എണ്ണവും കുത്തനെ കുറഞ്ഞു. ഇതേതുടർന്ന് മിക്ക വിമാനകമ്പനികളും ചെലവ് ചുരുക്കലിലേക്ക് കടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.