എയർ ഇന്ത്യ സ്വകാര്യവത്കരണം; ലേലക്കാരുടെ പേരുകൾ രഹസ്യം, നടപടികൾ കോഡുപയോഗിച്ച്
text_fieldsന്യൂഡൽഹി: ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ലിമിറ്റഡിെൻറ സാധ്യതയുള്ള ലേലക്കാരുടെ പേരുകൾ ട്രാൻസാക്ഷൻ അഡ്വൈസർ കർശനമായി രഹസ്യമായി സൂക്ഷിക്കുമെന്നും അത്തരം വിവരങ്ങൾ സർക്കാരിെൻറ ഉപദേശപ്രകാരം ദേശീയ പ്രാധാന്യമുള്ള പ്രത്യേക ഏജൻസികളുമായി മാത്രമേ പങ്കിടാൻ സാധിക്കൂ എന്നും ധനമന്ത്രാലയം അറിയിച്ചു.
'ലേല നടപടികളുടെ ഭാഗമായ ഓരോ ബിഡ്ഡര്‍മാര്‍ക്കും ഇടപാട് ഉപദേഷ്ടാവ് ഒരു കോഡ് നല്‍കും. ലേല നടപടികള്‍, സൈറ്റ് സന്ദര്‍ശനങ്ങള്‍, ബിഡ്ഡിങ് മുതലായ എല്ലാ പ്രവര്‍ത്തനങ്ങളും കോഡ് ഉപയോഗിച്ച് മാത്രം നടത്തും.'' - മന്ത്രാലയത്തിെൻറ കീഴിലെ പൊതുമേഖല ഓഹരി വില്‍പ്പന കൈകാര്യം ചെയ്യുന്ന വിഭാഗമായ ഇന്‍വെസ്റ്റ്‌മെൻറ് പബ്ലിക് അസറ്റ് മാനേജ്‌മെൻറ് വകുപ്പ് (DIPAM) പറഞ്ഞു. ഓഹരി വില്‍പ്പന ഇടപാടിെൻറ ചുമതലയുളള ഉപദേഷ്ടാവ് നല്‍കിയിട്ടുളള കോഡ് ബിഡ്ഡറുടെ ഐഡൻറിറ്റിയായിരിക്കുമെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കിയതായി ലൈവ് മിൻറ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ കടക്കെണിയിലായ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടാറ്റാ ഗ്രൂപ്പും വിമാനക്കമ്പനിയിലെ ഒരു ബോര്‍ഡ് അംഗത്തിെൻറ നേതൃത്വത്തിലുള്ള ജീവനക്കാരുടെ കണ്‍സോര്‍ഷ്യവും എയര്‍ ഇന്ത്യയ്ക്കായി താല്‍പ്പര്യ പത്രം (ഇഒഐ) സമര്‍പ്പിച്ച കക്ഷികളില്‍ ഉള്‍പ്പെടുന്നു. ഡയറക്ടർ (വാണിജ്യ) ബോർഡ് അംഗം മീനാക്ഷി മല്ലിക്കിെൻറ നേതൃത്വത്തിലുള്ള 219 ജീവനക്കാർ ഉൾക്കൊള്ളുന്നതാണ് ജീവനക്കാരുടെ കൺസോർഷ്യം. ഇടപാടിനായി ഒരു സ്വകാര്യ ഇക്വിറ്റി ഫണ്ടുമായി സഖ്യമുണ്ടാക്കാനും കൺസോർഷ്യം താൽപര്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.