യാത്രക്കാരിൽ നിന്ന് ചെക് ഇന്‍ ഫീസ് ഈടാക്കാനൊരുങ്ങി എയര്‍ ഏഷ്യ
text_fieldsസിഡ്‌നി: കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരിൽ നിന്നും ചെക് ഇന്‍ ഫീസ് ഈടാക്കാനൊരുങ്ങി ബജറ്റ് വിമാനകമ്പനിയായ എയര്‍ ഏഷ്യ. വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറക്കാനാണ് വിമാനത്താവള കൗണ്ടറുകളിലെ ചെക്കിങ്ങിന് ഫീസ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
വിമാനക്കമ്പനിയുടെ വെബ്സൈറ്റ് വഴിയോ, മൊബൈല്‍ ആപ്പ് വഴിയോ, വിമാനത്താവളത്തിലെ കിയോസ്‌ക് വഴിയോ ചെക് ഇന്‍ ചെയ്യാത്ത ആഭ്യന്തര വിമാനങ്ങളിൽ യാത്രചെയ്യുന്നവർ 351.55 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിെല യാത്രക്കാർ 527.32 രൂപയും നല്‍കണം.
കോവിഡ് മഹാമാരി കണക്കിലെടുത്ത്, ഞങ്ങളുടെ അതിഥികളും ജീവനക്കാരും തമ്മിലുള്ള സമ്പര്‍ക്കം കുറക്കുന്നതിന് ഈ സെല്‍ഫ് ചെക്ക് ഫെസിലിറ്റി വളരെ നിര്‍ണായകമാണ്- എയര്‍ ഏഷ്യ ഗ്രൂപ്പ് ചീഫ് ഓപ്പറേഷൻസ് ഓഫീസർ ജാവേദ് മാലിക് പ്രസ്താവനയിലൂടെ അറിയിച്ചു.
കോവിഡിനെ തുടര്‍ന്ന് സർവീസുകൾ നിറത്തി വെച്ചതിനാൽ കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ വരുമാനത്തില്‍ 96 ശതമാനം ഇടിവുണ്ടായി. എയര്‍ ഏഷ്യയുടെ ചരിത്രത്തില്‍ തന്നെ ഇത് വലിയ നഷ്ടമാണ്.
തങ്ങളുടെ ഓപ്പറേറ്റിങ് മാര്‍ക്കറ്റുകളില്‍ ബാങ്ക് വായ്പക്കായി അപേക്ഷിച്ചിട്ടുണ്ടെന്നും മൂലധന സമാഹാരണത്തിനുള്ള നടപടികൾ ആലോചിക്കുന്നതായും ജാവേദ് മാലിക്ക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.