എയർടെല്ലിനും വൊഡാഫോൺ ഐഡിയക്കും നഷ്ടമായത് 47 ലക്ഷം വരിക്കാരെ; നേട്ടമുണ്ടാക്കി ജിയോ, ബി.എസ്.എൻ.എൽ
text_fields
മെയ് മാസത്തിൽ മാത്രമായി ഭാരതി എയർടെല്ലിനും വൊഡാഫോൺ ഐഡിയക്കും നഷ്ടമായത് 47 ലക്ഷം വീതം വയർലെസ് വരിക്കാരെ. എന്നാൽ, ഇതേ മാസം റിലയൻസ് ജിയോ 37 ലക്ഷം പുതിയ വരിക്കാരെ ചേർക്കുകയും ചെയ്തു. 2.02 ലക്ഷം ആളുകളെ ചേർത്ത് ബി.എസ്.എൻ.എല്ലും നേട്ടമുണ്ടാക്കി. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
മെയ് മാസത്തിൽ വയര്‍ലെസ് വരിക്കാരുടെ എണ്ണത്തിൽ ആകെ 56.1 ലക്ഷം കുറവുവന്നതായും ട്രായ് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏപ്രില്‍ മാസത്തിലും ഏറെ കുറവ് രേഖപ്പെടുത്തിയിരുന്നു. മെയ് മാസത്തില്‍, ടുജി, ത്രീജി, 4ജി ഉപയോക്താക്കളുടെ എണ്ണത്തില്‍ രാജ്യത്ത് 0.5 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് നഗരങ്ങളില്‍ നിന്ന് തൊഴിലാളികടക്കമുള്ളവര്‍ ഗ്രാമീണ മേഖലകളിലേക്ക് മടങ്ങിയതാണ് കുറവിന് കാരണമെന്നാണ് റിപ്പോർട്ട്.
നഗരപ്രദേശങ്ങളിലെ വരിക്കാരുടെ എണ്ണം ഏപ്രിലിലെ 62.9 കോടിയില്‍ നിന്ന് മേയ് ആയപ്പോള്‍ 62 കോടിയായി കുറഞ്ഞു. അതേസമയം, ഗ്രാമീണ മേഖലയില്‍ 52 കോടിയുണ്ടായിരുന്നത് 52.3 കോടിയായി വര്‍ധിച്ചിട്ടുണ്ട്. മെയ് മാസത്തിൽ 30 ലക്ഷത്തോളം പേർ മൊബൈൽ നമ്പർ പോർട്ടബിലിറ്റി അപേക്ഷകൾ അയച്ചതായും ട്രായ്യുടെ കണക്കുകളിൽ പറയുന്നു. തൊഴില്‍ നഷ്ടവും, ഒരേസമയം വിവിധ കമ്പനി സിം കാർഡുകൾ ഉപയോഗിച്ചിരുന്നവര്‍ ആ ശീലം ഉപേക്ഷിച്ചതുമൊക്ക ഇതിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.