Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഗോൾഡൻ വിസയുടെ...

ഗോൾഡൻ വിസയുടെ തിളക്കത്തിൽ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാൻ അബ്ദുൽ നാസർ

text_fields
bookmark_border
golden visa 13921
cancel

ഇന്ത്യയിലെ പ്രമുഖ ട്രാവൽസ് ഗ്രൂപ്പായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാൻ അബ്ദുൽ നാസറിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. മലപ്പുറം പൊന്നാനി സ്വദേശിയായ നാസർ മുംബൈ ആസ്ഥാനമായി ട്രാവൽ മേഖലയിൽ നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്നു. യു.എ.ഇ 10 വർഷത്തെ ഗോൾഡൻ വിസയാണ് സമ്മാനിച്ചത്. ഗോൾഡൻ വിസ സ്വന്തമാക്കുന്ന ആദ്യ മുംബൈ മലയാളിയാണ് അബ്ദുൽ നാസർ.

മലയാളത്തിന്‍റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കും താരചക്രവർത്തി മോഹൻ ലാലിനും രണ്ടാഴ്ച മുൻപ് ഗോൾഡൻ വിസ യു.എ.ഇ സർക്കാർ സമ്മാനിച്ചിരുന്നു. ഇതിന് പിന്നാലെ പോയവാരം നടൻ ടൊവിനോ തോമസിനും യു.എ.ഇ സർക്കാർ ഗോൾഡൻ വിസ സമ്മാനിച്ചു. നേരത്തെ ഷാരൂഖ്​ ഖാൻ, സഞ്​ജയ്​ ദത്ത്​ ഉൾപ്പടെയുള്ള സിനിമ താരങ്ങൾക്കും സാനിയ മിർസ ഉൾപ്പടെ കായിക താരങ്ങൾക്കും ഗോൾഡൻ വിസ നൽകിയിരുന്നു.

വിവിധ വിഭാഗങ്ങളിൽപെട്ടവർ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് യു.എ.ഇ വിസ നൽകിവരുന്നത്. വിസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും, അതിന് ഈ രാജ്യത്തിലെ ഭരണാധികാരികളോട് നന്ദി പറയുന്നുവെന്നും അബ്ദുൽ നാസർ പ്രതികരിച്ചു.

40 വർഷത്തിലധികമായി ട്രാവൽ വ്യവസായ രംഗത്ത് മികച്ച സേവനം തുടർന്നുവരുന്ന അക്ബർ ഗ്രൂപ്പിന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ബ്രാഞ്ചുകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Golden Visaakbar travels
News Summary - akbar travels chairman abdul nazar got UAE golden visa
Next Story