ഡിബോംഗോ അവതരിപ്പിച്ച് അമിതാഭ് ബച്ചന്‍
text_fieldsകോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും പുതിയ സ്പോര്‍ട്ടി-ഫാഷന്‍ ബ്രാന്‍ഡ് ഡിബോംഗോ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചു. ഷൂസ്, സാന്‍ഡല്‍സ്, സ്ലൈഡേഴ്സ്, ബാഗ്സ് തുടങ്ങിയ ഉൽപന്നങ്ങളാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തുക. കേരളം ആസ്ഥാനമായ ഫാഷന്‍ ബ്രാന്‍ഡ് 'യു ആര്‍ യു' എന്ന മുദ്രാവാചകവുമായി രാജ്യത്തെ എല്ലാ വിപണികളിലും ഉടന്‍ എത്തും. അപ്പാരല്‍, ആക്‌സസറീസ് ഉൽപന്ന ശ്രേണികൾ അടുത്ത ഘട്ടത്തില്‍ അവതരിപ്പിക്കും. അമിതാഭ് ബച്ചനാണ് ബ്രാന്‍ഡ് അംബാസഡര്‍.
കൗമാരക്കാരെയും യുവജനങ്ങളെയും ലക്ഷ്യമിട്ടുള്ള സ്പോര്‍ട്ടി-ഫാഷന്‍ ഉൽപന്നങ്ങളാണ് നിരയിലുള്ളത്. ഏതു പ്രായക്കാര്‍ക്കും അനുയോജ്യമായ, യുവത്വം പ്രസരിക്കുന്ന വൈവിധ്യമാര്‍ന്ന ഉൽപന്നശ്രേണികളും വിപണിയിലിറക്കും. അന്താരാഷ്ട്ര നിലവാരത്തിനൊപ്പം താങ്ങാവുന്ന വിലയാണ് ഉൽപന്നങ്ങളുടെ മുഖ്യ ആകര്‍ഷണമെന്ന് കമ്പനി പറയുന്നു. പ്രമുഖ പി.യു പാദരക്ഷ നിർമാതാക്കളായ വി.കെ.സി ഗ്രൂപ്പിന് കീഴിലുള്ള പുതിയ ഫാഷന്‍ ബ്രാന്‍ഡാണ് ഡിബോംഗോ.
ധരിക്കുമ്പോള്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഫാഷന്‍ ബ്രാന്‍ഡാണ് ഡിബോംഗോയെന്ന് വി.കെ.സി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ വി.കെ.സി. റസാഖ് പറഞ്ഞു.
ഉപഭോക്താവിന്റെ സവിശേഷതകളുമായി ബ്രാന്‍ഡിനെ ഇണക്കിച്ചേർത്ത് വ്യക്തിത്വം മെച്ചപ്പെടുത്തുകയെന്ന നവീനചിന്തയിലാണ് ഡിബോംഗോ രൂപകൽപനയെന്ന് ബ്രേക്ക്ത്രൂ ബ്രാന്‍ഡ് ആൻഡ് ബിസിനസ് കണ്‍സല്‍ട്ടിങ് സ്ഥാപകനും സ്ട്രാറ്റജിസ്റ്റ് ആൻഡ് ചീഫ് ക്രിയേറ്റിവ് ഓഫിസറുമായ മനോജ് മത്തായി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.