ആനന്ദ് അംബാനി-രാധിക മെർച്ചന്റ് പ്രീ-വെഡ്ഡിങ് ചടങ്ങുകൾക്ക് 2,500 ഭക്ഷ്യവിഭവങ്ങൾ
text_fieldsമുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിനേയും വിവാഹത്തിനുണ്ടാവുക 2,500ഓളം വിഭവങ്ങളുടെ ഭക്ഷ്യമെനു. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയാണ് പ്രീ-വെഡ്ഡിങ് ചടങ്ങുകൾ നടക്കുക. ചടങ്ങിനെത്തുന്ന അതിഥികൾക്ക് എന്തെങ്കിലും ഭക്ഷണനിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ അത് മുൻകൂട്ടി അറിയിക്കാവുന്നതാണെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
25ഓളം ഷെഫുമാരുടെ നിരയാണ് ഭക്ഷണമൊരുക്കുന്നതിനായി എത്തുക. ഇൻഡോരി വിഭവങ്ങളിൽ തുടങ്ങി പാഴ്സി, തായ്, മെക്സിക്കൻ, ജപ്പാനീസ് തുടങ്ങി പാൻ ഏഷ്യൻ ഭക്ഷ്യവിഭവങ്ങളുടെ നീണ്ടനിര തന്നെയുണ്ടാവുമെന്ന് ജാർദിൻ ഹോട്ടൽ അധികൃതർ അറിയിച്ചു.
പ്രഭാത ഭക്ഷണത്തിന് 70ഓളം ഓപ്ഷനുകളാവും ഉണ്ടാവുക. ലഞ്ചിനും ഡിന്നറിനും 250 വിഭവങ്ങളുണ്ടാവും. പുലർച്ചെ 12 മണി മുതൽ അഞ്ച് വരെയുള്ള സമയത്ത് 80ഓളം സ്നാക്കുകളും ഉണ്ടാവും. വീഗൻ അതിഥികൾക്കായി പ്രത്യേക മെനുവുമുണ്ടാവും. 1000ത്തോളം അതിഥികൾ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രീ-വെഡ്ഡിങ് ചടങ്ങുകളിൽ അതിഥികൾ പ്രത്യേക ഡ്രസ് കോഡുമുണ്ടാവും. അതിഥികൾക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം. ജൂലൈ 12നാണ് ആനന്ദ് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരാവുന്നത്.
വിവാഹ ചടങ്ങിൽ ഇന്ത്യയിലെ ശതകോടീശ്വരൻമാരായ ഗൗതം അദാനി സുനിൽ ഭാരതി മിത്തൽ എന്നിവരും ബോളിവുഡിൽ നിന്നും അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങിയവരും ക്രിക്കറ്റ് താരങ്ങളായ സചിൻ ടെൻഡുൽക്കർ, എം.എസ് ധോണി തുടങ്ങി ഇന്ത്യയിലെ സെലിബ്രേറ്റികളുടെ നീണ്ടനിര തന്നെയുണ്ടാവും. മെറ്റ സി.ഇ.ഒ മാർക്ക് സൂക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ആൽഫബെറ്റ്സ് സി.ഇ.ഒ സുന്ദർ പിച്ചെ തുടങ്ങിയവരും ചടങ്ങിനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.