കരാർ കമ്പനികളുടെ കുവൈത്ത് വത്കരണത്തിന് അംഗീകാരം
text_fieldsകുവൈത്ത് സിറ്റി: ഗവൺമെന്റ് കരാറുകൾക്കുള്ളിൽ കുവൈത്ത് വത്കരണം മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന കരട് ഉത്തരവിന് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. ഇതോടെ സർക്കാർ സ്ഥാപനങ്ങളുമായുള്ള കരാർ ബാധ്യതകൾക്കായി കഴിവുള്ള കുവൈത്ത് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യാൻ സബ് കോൺട്രാക്ടർമാർ ബാധ്യസ്ഥരാണ്. കുവൈത്ത് ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ ശമ്പളം 450 ദീനാർ ലഭിക്കണമെന്ന് ഇത് നിർബന്ധമാക്കുന്നു. ഇതിൽ ലേബർ സപ്പോർട്ട് അലവൻസും ഉൾപ്പെടും.
മികച്ച ജീവനക്കാർക്ക് 30 ദീനാറും ശരാശരിക്കാർക്ക് 20 ദീനാറും വാർഷിക ശമ്പള വർധനവും പാക്കേജിൽ ഉൾപ്പെടുന്നു. കുവൈത്ത് ജീവനക്കാർക്ക് വാർഷിക ബോണസ്, 40 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി, വിമാന ടിക്കറ്റുകൾക്കുള്ള ആനുകൂല്യം എന്നീ വ്യവസ്ഥകളും ഉണ്ട്. ജീവനക്കാർക്ക് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷക്കും അർഹതയുണ്ട്. കുവൈത്ത് പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ലഭ്യമായ തൊഴിലും യോഗ്യരായ പ്രാദേശിക പ്രതിഭകളും തമ്മിലെ വിടവ് നികത്തുക എന്ന ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.