അക്വ അറബ് ട്രേഡിങ് പുതിയ ഷോറൂം ദുബൈയിൽ ആരംഭിച്ചു
text_fieldsഅൽ കൂസിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ആരംഭിച്ച അക്വ അറബ് ട്രേഡിങ് കമ്പനിയുടെ
പുതിയ ഷോറൂം ലുലു ഗ്രൂപ് ഇന്റർനാഷനൽ ഗ്രൂപ് സി.ഒ.ഒ വി.ഐ. സലിം ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: അക്വ അറബ് ട്രേഡിങ് കമ്പനിയുടെ ഏറ്റവും പുതിയ ഷോറൂം ദുബൈയിൽ പ്രവർത്തനം ആരംഭിച്ചു. അൽ കൂസിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം ലുലു ഗ്രൂപ് ഇന്റർനാഷനൽ ഗ്രൂപ് സി.ഒ.ഒ വി.ഐ. സലിം നിർവഹിച്ചു. അക്വ അറബ് ട്രേഡിങ് കോ എൽ.എൽ.സി മാനേജിങ് ഡയറക്ടർ നിയാസ് പടുവിങ്ങൽ ഹനീഫ, കമ്പനി മാനേജർമാർ, സ്റ്റാഫ് അംഗങ്ങൾ, കുടുംബാംഗങ്ങൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കെട്ടിട നിർമാണത്തിനാവശ്യമായ മുഴുവൻ വസ്തുക്കളും ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്ന വൻ ഷോറൂമാണ് അൽകൂസ് അക്വ അറബ് ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രിക്കൽ, പ്ലംബിങ്, സാനിറ്ററി ഉപകരണങ്ങളുടെ വൻ ശേഖരവുമായാണ് അക്വ അറബ് ദുബൈയിലെത്തുന്നത്. ലോകത്തെ പ്രമുഖ കമ്പനികളുടെ ഏറ്റവും ഗുണമേന്മയുള്ള നിർമാണ സാമഗ്രികകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് അക്വ അറബ് ട്രേഡിങ് ഒരുക്കുന്നത്. പുതിയ മോഡലുകളിലുള്ള ലോക്കുകൾ, മികച്ച കമ്പനികളുടെ വാട്ടർ ഹീറ്ററുകൾ, സോളാർ സിസ്റ്റംസ്, സാനിറ്ററി ഉപകരണങ്ങൾ, ബാത്റൂം ഫിറ്റിങ്സ്, വീടുകളുടെ അകത്തളങ്ങളെ ഭംഗിയും കാര്യക്ഷമവുമാക്കാനുള്ള ഉൽപന്നങ്ങൾ എല്ലാം ഇവിടെ ലഭ്യമാണ്. സെറാമിക്സ്, ഷവറുകൾ, ഫോസറ്റ്, സിങ്ക്, സാനിട്ടറി ഉൽപന്നങ്ങൾക്കായി പ്രത്യേക ഇടം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.