40ാം വർഷം: ആദ്യം കുതിച്ച്, പിന്നെ കിതച്ച് കെൽട്രോൺ
text_fieldsഅരൂർ: ആദ്യം കുതിച്ചും പിന്നീട് കിതച്ചും അരൂരിലെ കെൽട്രോണിൻ 40 വർഷം പൂർത്തിയാകുന്നു. സംസ്ഥാന പൊതുമേഖലയിൽ ആദ്യ ഇലക്ട്രോണിക്സ് വ്യവസായ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെൻറ് കോർപറേഷൻ പിറവിയെടുക്കുന്നത് 1973ലാണ്. തിരുവനന്തപുരം ആസ്ഥാനമായി രൂപംകൊണ്ട കെൽട്രോൺ തിരുവനന്തപുരം യൂനിറ്റിന് പുറെമ കണ്ണൂർ, മൂടാടി, കുറ്റിപ്പുറം (മലപ്പുറം), തൃശൂർ, അരൂർ എന്നിവിടങ്ങളിൽ ഉൽപാദന യൂനിറ്റുകൾ ആരംഭിച്ചു. ഈ ആധുനിക വ്യവസായകേന്ദ്രങ്ങളെല്ലാം സ്ഥിതിചെയ്യുന്നത് ഗ്രാമങ്ങളിലാെണന്നതാണ് പ്രത്യേകത. അരൂർ കെൽട്രോൺ കൺട്രോൾസ് ഉദ്ഘാടനം ചെയ്യുന്നത് 1982 നവംബർ 11നാണ്. പ്രണബ് മുഖർജി കേന്ദ്രധനകാര്യ മന്ത്രിയായിരിക്കെയാണ് ഉദ്ഘാടനം നടന്നത്.
തുടക്കത്തിൽതന്നെ ഇന്ത്യയിലെ വിവിധ സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡുകൾ, ബി.എസ്.പി, ഡി.വി.സി, ഒ.എൻ.ജി.സി, എൻ.ടി.പി.സി, വിശാഖപട്ടണം സ്റ്റീൽ പ്ലാൻറ്, ഭിലായ് സ്റ്റീൽ പ്ലാൻറ് എന്നീ നിരവധി സ്ഥാപനങ്ങൾക്ക് ആവശ്യമായ പ്രോസസ് കൺട്രോൾ ഉപകരണങ്ങൾ നിർമിച്ചുനൽകിയിരുന്നു. ഇവയിൽ തെർമൽ പവർ സ്റ്റേഷനുകളിലെ കൺട്രോൾ പാനൽ നിർമാണവും ഉൾപ്പെടുന്നു. രാജ്യത്തിന് അകത്തും പുറത്തുമായി പവർ പ്രോസസിങ് രംഗത്തെ ഇരുനൂറിൽപരം സ്ഥാപനങ്ങളുമായി കൺട്രോൾസ്, വ്യാപാര കരാറിൽ ഏർപ്പെട്ടിരുന്നു.
ആരംഭത്തിൽ ജപ്പാൻ, നൈജീരിയ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് രാജ്യങ്ങളുമായി കയറ്റുമതി കരാറും ഉണ്ടാക്കിയിരുന്നു. കൺട്രോൾ ഇൻസ്ട്രുമെൻറ്സ് തലത്തിൽ കേരള സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിച്ചുപോന്ന കൺട്രോൾസ് മുൻനിരയിൽതന്നെയായിരുന്നു. ഇത് കെൽട്രോണിെൻറ സുവർണകാലത്തെ കഥ.
ആഗോളീകൃത സാമ്പത്തിക നയങ്ങൾ അന്താരാഷ്ട്ര കുത്തകകളുടെ കടന്നുവരവിന് കളമൊരുക്കി. അരൂർ കൺട്രോൾസിന് ആധുനിക സാങ്കേതിക സങ്കേതങ്ങളിൽ അധിഷ്ഠിതമായ ഉൽപന്നങ്ങൾ നിർമിച്ചുനൽകാൻ സാധിക്കാതായപ്പോൾ ബഹുരാഷ്ട്രകുത്തകകൾ പോസ്റ്റ് മോഡേൺ ടെക്നോളജിയോടുകൂടി ഉൽപന്നങ്ങൾ ഇന്ത്യയിലേക്ക് യഥേഷ്ടം ഇറക്കുമതി ചെയ്യുന്ന സ്ഥിതി വന്നു. സ്വകാര്യമേഖലയിലും പൊതുമേഖലയിലും പ്രവർത്തിച്ച നിരവധി ഇലക്ട്രോണിക്സ് സ്ഥാപനങ്ങൾ പിടിച്ചുനിൽക്കാനാവാതെ തകർന്നടിഞ്ഞു. '90ൽ തുടങ്ങിയ തകർച്ച 2000 ആയതോടെ പൂർണമായി. നിലനിൽപ് അവതാളത്തിലായതോടെ 176 പേർ വി.ആർ.എസ് എടുത്ത് പിരിഞ്ഞു. 2020ൽ അരൂർ യൂനിറ്റിൽനിന്ന് 95 ശതമാനം ജീവനക്കാരും പിരിഞ്ഞുപോയി. പകരം കരാർ ജീവനക്കാർ നിയമിതരായി. നിലവിൽ സി.ജി.എം-ഒന്ന്, ജനറൽ മാനേജർ -രണ്ട് ,എക്സിക്യൂട്ടിവുകൾ 35, സ്ഥിരം തൊഴിലാളികൾ 38, കരാർ തൊഴിലാളികൾ 18, ടെക്നിക്കൽ അസിസ്റ്റൻറ് 10, കരാർ എൻജിനീയർമാർ- 45, അപ്രൻറീസ്-68, എന്നിവരുൾപ്പെടെ ആകെ 229 ജീവനക്കാരുള്ളത്. തുടക്കത്തിൽ അറുനൂറിലധികം ജീവനക്കാരുണ്ടായിരുന്നു.
ഉന്നത സാങ്കേതികവിദ്യയിൽ വിദ്യാർഥികൾക്കും ജനങ്ങൾക്കും ഏറെ പ്രതീക്ഷയുള്ള പൊതുമേഖലയിലെ ഇലക്ട്രോണിക്സ് സ്ഥാപനമായിരുന്നു. നിലവിൽ സ്ഥാപനത്തെ നിലനിർത്തുന്നത് പ്രതിരോധ വകുപ്പിനാവശ്യമായ ചില ഉപകരണങ്ങൾ നൽകിയും ഭിന്നശേഷിയുള്ളവർക്ക് ഉപകരണങ്ങൾ നിർമിച്ചുമാണ്.
ഭരണാധികാരികൾ മനസ്സുവെച്ചാൽ രക്ഷപ്പെടും- ഐ.എൻ.ടി.യു.സി
ശക്തമായ അടിത്തറയിൽ പണിത ഇലക്ട്രോണിക് സ്ഥാപനമാണ് കെൽട്രോൺ. എല്ലാ മേഖലകളിലെയും ഉദ്യോഗസ്ഥർ വിരമിച്ചതോടെ പിൻഗാമികളെ വാർത്തെടുക്കുന്നതിന് പുതിയ നിയമനങ്ങൾ നടത്താനായില്ല. നിലവിൽ ഒരു മാനേജ്മെന്റ് സംവിധാനമില്ല.
ജീവനക്കാരുടെ ക്ഷാമം ഒരുവശത്ത് നേരിടുമ്പോൾ ദീർഘകാലമായി കെൽട്രോൺ കൈകാര്യം ചെത്തിരുന്ന വർക്കുകളിൽനിന്ന് ഒഴിവാക്കപ്പെടുന്നു . വർഷങ്ങളായി കൈകാര്യം ചെയ്തിരുന്ന ഡേറ്റ സെന്റർ നടത്തിപ്പ് നഷ്ടപ്പെട്ടു. ജീവനക്കാരും അസംതൃപ്തരാണ്.
ക്രിയാത്മക ഇടപെടൽ വേണം-വി.എസ്. സജിത (കേന്ദ്ര സെക്രട്ടറി, കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ-സി.ഐ.ടി.യു )
കേരളത്തിൽ പ്രതിരോധ വകുപ്പിെൻറെ ജോലി ഏറ്റെടുത്ത് നടക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങൾ ഒന്നാണിത്. ഇലക്ട്രോണിക്സ് രംഗത്ത് കേരളത്തിന് വലിയ പ്രതീക്ഷയും പ്രത്യാശയും നൽകിയ സ്ഥാപനമായിരുന്നു. എന്നാൽ, ആദ്യകാലത്തുണ്ടായ വളർച്ച നിർഭാഗ്യവശാൽ പിന്നീടുള്ള വർഷങ്ങളിൽ ഉണ്ടായില്ല.
ആഗോളീകരണവും മാറിവരുന്ന കേന്ദ്രസർക്കാറുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങളിലും തകർച്ചയെ നേരിടുന്ന കെൽട്രോൺ നിലനിൽക്കുന്നത് പൊതുമേഖല സ്ഥാപനങ്ങൾ നിലനിർത്തണമെന്ന ഇടതുസർക്കാറിെൻറ പ്രഖ്യാപിത ലക്ഷ്യംകൊണ്ടാണ്. വിദഗ്ധതൊഴിലാളികളുടെ അഭാവത്തിൽ പല ജോലികളും പുറംകരാർ നൽകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.