അപകടത്തിൽ മുഖം തകർന്ന യുവാവിന് പുതുമുഖം സമ്മാനിച്ച് ആസ്റ്റര്‍
text_fieldsദുബൈ: റോഡപകടത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ യുവാവിന് സങ്കീർണ ശസ്ത്രക്രിയയിലൂടെ പുതുമുഖം സമ്മാനിച്ച് മൻഖൂലിലെ ആസ്റ്റർ ഹോസ്പിറ്റൽ. 37കാരനായ മുഹമ്മദ് തൗസിഫിനാണ് കാറപകടത്തിൽ മുഖത്തെ അസ്ഥികൾ തകർന്നത്. ആസ്റ്റർ ഫാർമസി ജീവനക്കാരനായ തൗസിഫ് ബൈക്കിൽ സഞ്ചരിക്കവെ ഷാർജയിൽവെച്ച് കാർ പിറകിലിടിക്കുകയായിരുന്നു. മുഖം തിരിച്ചറിയാൻ കഴിയാത്ത രീതിയിലായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് സ്പെഷലൈസ്ഡ് ഓറല്‍, മാക്സിലോഫേഷ്യല്‍ സര്‍ജറി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഡോക്ടര്‍മാരുടെ സംഘം മുഖം വിജയകരമായി വീണ്ടെടുക്കുകയായിരുന്നു. ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി സ്പെഷലിസ്റ്റ് ഡോ. രഞ്ജു പ്രേമിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്. മുഖത്തെ ഒടിവുകളും ആഴത്തിലുള്ള മുറിവുകളും പൂർണമായും ഭേദമാക്കാൻ കഴിഞ്ഞതായി ഡോ. രഞ്ജു പ്രേം പറഞ്ഞു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനായതാണ് രോഗിക്ക് തുണയായത്.
ന്യൂസ് വീക്കിന്റെ ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടികയില്‍ യു.എ.ഇയില്‍ അഞ്ചാം സ്ഥാനത്തുള്ള മന്‍ഖൂലിലെ ആസ്റ്റർ ഹോസ്പിറ്റലിൽ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളും സ്പെഷലൈസ് ചെയ്ത ഡോക്ടർമാരുടെ സേവനവുമാണ് ഉറപ്പുവരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.