Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2021 11:34 AM GMT Updated On
date_range 6 March 2021 11:34 AM GMTരണ്ടു ദിവസം ബാങ്ക് പണിമുടക്ക്
text_fieldsbookmark_border
കൊച്ചി: പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ദേശവ്യാപകമായി ജീവനക്കാർ പണിമുടക്കുമെന്ന് ഒാൾ ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷൻ (എ.ഐ.എൻ.ബി.ഒ.എഫ്) ഭാരവാഹികൾ അറിയിച്ചു. ഈ മാസം 15, 16, തീയതികളിലാണ് പണിമുടക്ക്.
പൊതുമേഖല ബാങ്കുകളിലെ നിക്ഷേപത്തിൽ 60 ശതമാനവും സാധാരണ ജനങ്ങളുടേതാണ്. എന്നാൽ, വായ്പ നൽകുന്നത് ഏറെയും വൻകിടക്കാർക്കാണ്. 27 ബാങ്കുകളുണ്ടായിരുന്നത് ഇപ്പോൾ 12 ആയി ചുരുക്കി. ബാങ്കുകൾ വിൽപനക്ക് വെച്ചിരിക്കുകയാണ്.
പൊതുമേഖല ബാങ്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാൻ പ്രചാരണ പരിപാടികൾ നടത്തുമെന്ന് ജനറൽ സെക്രട്ടറി പി. മനോഹരൻ, ഭാരവാഹികളായ വിവേക്, ജോർജ് ജോസഫ്, ബിജു സോളമൻ, ഫ്രാൻസിസ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story