വ്യാഴാഴ്ച മുതൽ ബാങ്ക് പണിമുടക്ക്
text_fieldsതിരുവനന്തപുരം: പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാറിെൻറ ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസ് പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്ക് വ്യാഴാഴ്ച മുതൽ. ഏഴു സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പൊതുമേഖല, സ്വകാര്യ, വിദേശ-ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പങ്കെടുക്കും.
ഉപഭോക്താക്കളുടെ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാനാണ് സമരമെന്ന് സംഘടന പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബാങ്കുകൾ സ്വകാര്യവത്കരിച്ചാൽ സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങൾ പോലും കോർപറേറ്റുകൾക്ക് ഉപയോഗിക്കാനാകുന്ന രീതിയാകും.
എ.ഐ.ബി.ഇ.എ പ്രസിഡൻറ് കെ.എസ്. കൃഷ്‌ണ, എ.ഐ.ബി.ഒ.സി ജനറൽ സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ, എൻ.സി.ബി.ഇ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എച്ച്.സി. രജത്, എ.ഐ.ബി.ഒ.എ സെക്രട്ടറി എച്ച്. വിനോദ്‌കുമാർ, ബെഫി ജോയൻറ് സെക്രട്ടറി എസ്.എൽ. ദിലീപ്, ഐ.എൻ.ബി.ഇ.എഫ് സെക്രട്ടറി സഫറുല്ല, ഐ.എൻ.ബി.ഒ.സി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ.സി. സാബുരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.