ശ്രദ്ധിക്കുക, മെയ് മാസത്തിൽ ആകെ 12 ബാങ്ക് അവധി ദിനങ്ങൾ
text_fieldsന്യൂഡൽഹി: 2021 മെയ് മാസത്തിൽ 12 ബാങ്ക് അവധി ദിനങ്ങൾ. വാരാന്ത്യ അവധി ദിനങ്ങളും ഉത്സവങ്ങളും ഉൾപ്പെടെയാണിത്. എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന പൊതുഅവധി ദിനങ്ങൾക്ക് പുറമെ ചില സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമാകുന്ന അവധി ദിനങ്ങളുമുണ്ട്.
ആർ.ബി.ഐ കലണ്ടറനുസരിച്ച് മെയ് 14ന് ഈദുൽ ഫിത്തറിന് ഭൂരിഭാഗം സംസ്ഥാനങ്ങളിലും അവധി ദിനമാണ്. ഇതുകൂടാതെ മെയ് 1, മെയ് 7, മെയ് 13, മെയ് 14, മെയ് 26 എന്നീ ദിനങ്ങളിലെല്ലാം രാജ്യത്തെ പൊതു-സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്ക്, കോ ഓപറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകൾക്കെല്ലാം ഈ അവധി ദിനങ്ങൾ ബാധകമാണ്. തൊഴിലാളി ദിനം, ജുമാഅത്ത് ഉൽ വിദ, ഈദുൽ ഫിത്തർ, അക്ഷയ തൃതീയ, ബുദ്ധ പൗർണിമ എന്നീ ദിവസങ്ങളാണിത്.
ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും സ്വകാര്യ, പൊതു ബാങ്കുകളിൽ അവധി ദിനങ്ങളാണ്. മെയ് 2, 8, 9, 16, 22, 23, 30 എന്നീ ദിവസങ്ങളിലാണ് വാരാന്ത്യഅവധി ദിനങ്ങൾ.
എന്നാൽ ഉത്സവദിനങ്ങൾ സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യാസമുള്ളതിനാൽ ഒരു സംസ്ഥാനത്തും അഞ്ച് അവധി ദിനങ്ങൾ ഒരുമിച്ച് വരുന്നില്ല. ബുദ്ധ പൗർണിമ ദിവസമായ മെയ് 26ന് കേരളത്തിലെ ബാങ്കുകൾക്ക് അവധിയില്ല. മാത്രമല്ല, ബാങ്കുകൾ അടഞ്ഞുകിടക്കുമെങ്കിലും മൊബൈൽ, ഓൺലൈൻ ബാങ്കിങ് സേവനങ്ങൾക്ക് തടസമുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.