സ്വർണം, വെള്ളി അടിസ്ഥാന ഇറക്കുമതിവില കുറച്ചു
text_fieldsകൊച്ചി: സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതിത്തീരുവ രണ്ടാഴ്ചതോറും പുതുക്കുന്നതിെൻറ ഭാഗമായി അടിസ്ഥാന ഇറക്കുമതിവില കുറച്ചു. വിദേശ വിപണിയിൽ വില ഇടിഞ്ഞതാണ് കാരണം. കേന്ദ്ര വിജ്ഞാപന പ്രകാരം ജൂലൈ ഒന്നുമുതൽ ഇറക്കുമതി ചെയ്ത സ്വർണത്തിെൻറ താരിഫ് മൂല്യം 10 ഗ്രാമിന് 566 ഡോളറും വെള്ളി കിലോക്ക് 836 ഡോളറുമാണ്.
ജൂൺ 30 വരെ സ്വർണം 10 ഗ്രാമിന് 601 ഡോളറും വെള്ളി കിലോക്ക് 893 ഡോളറുമായിരുന്നു ഇറക്കുമതിത്തീരുവയടക്കം വില.
ഇന്ത്യയിലെ സ്വർണവിലയിൽ 7.5 ശതമാനം ഇറക്കുമതിത്തീരുവയും മൂന്നുശതമാനം ജി.എസ്.ടിയുമാണ്. അടിസ്ഥാന സൗകര്യ വികസന സെസ്, കാർഷിക സെസ് എന്നിവയുൾപ്പെടെ 13.74 ശതമാനമാണ് ആകെ നികുതി. അന്താരാഷ്ട്ര സ്വർണവില വ്യാഴാഴ്ച ഔൺസിന് 1,777.11 ഡോളറിലെത്തി. ഡോളർ വിനിമയ നിരക്ക് 74.38 രൂപയും.
എല്ലാ ദിവസത്തെയും അന്താരാഷ്ട്ര വിലയും ഇന്ത്യൻ രൂപയുടെ വിനിമയനിരക്കും കണക്കാക്കി വില നിശ്ചയിക്കുന്നതിനാൽ ആഭ്യന്തര സ്വർണവിലയിൽ കാര്യമായ വ്യത്യാസം വരാൻ സാധ്യത കുറവാണ്. വ്യാഴാഴ്ച സ്വർണം ഗ്രാമിന് 25 രൂപ കൂടി 4400 രൂപയായി. പവൻ വില 35,200 രൂപയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.