ക്രിപ്റ്റോകറൻസിയിൽ നിക്ഷേപമുണ്ടോ ?; നിങ്ങളുടെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
text_fieldsലണ്ടൻ: ക്രിപ്റ്റോകറൻസി നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രു ബെയ്ലി. നഷ്ടമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട്വേണം ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ഏത് ക്രിപ്റ്റോകറൻസിയും വാങ്ങാനെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിെൻറ സാമ്പത്തിക സുസ്ഥിരതയെ തകർക്കുന്ന ക്രിപ്റ്റോ കറൻസി പോലുള്ളവയെ നേരിടാൻബാങ്ക് ഏപ്പോഴും സജ്ജമാണ്. ക്രിപ്റ്റോ കറൻസി എന്നീ രണ്ട് വാക്കുകൾ ഒരുമിച്ച് വരുന്നതിനോട് യോജിപ്പില്ല. ആന്തരികമായ മൂല്യം ക്രിപ്റ്റോ കറൻസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിപ്റ്റോകറൻസി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 2017ൽ ബിറ്റ്കോയിൻ മൂല്യം റെക്കോർഡ് ഉയരത്തിലെത്തിയതിന് ശേഷം പിന്നീട് വൻ തകർച്ച നേരിട്ടിരുന്നു. ജെ.പി മോർഗൻ പോലുള്ള ചില പ്രമുഖ സ്ഥാപനങ്ങൾ ബിറ്റ്കോയിൻ നിക്ഷേപം പിൻവലിച്ചുവെന്ന വാർത്തകളും വരുന്നുണ്ട്. അതേസമയം, പൗണ്ടിെൻറ ഡിജിറ്റൽ രൂപം ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടക്കം കുറിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ബിറ്റ്കോയിന് സമാനമായിരിക്കും ഇതെന്നും വാർത്തകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.