Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡ്രോപ്പ് ഔട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; സിനിമാക്കഥയെ വെല്ലും നിഖിൽ കാമത്ത് എന്ന ചെറുപ്പക്കാരന്റെ കഥ
cancel
Homechevron_rightBusinesschevron_rightBiz Newschevron_rightഡ്രോപ്പ് ഔട്ടിൽ...

ഡ്രോപ്പ് ഔട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; സിനിമാക്കഥയെ വെല്ലും നിഖിൽ കാമത്ത് എന്ന ചെറുപ്പക്കാരന്റെ കഥ

text_fields
bookmark_border

നിഖിൽ കാമത്ത് എന്നു പറഞ്ഞാൽ ഒരുപക്ഷെ പലർക്കും പെട്ടെന്നൊരു മുഖം മനസിലേക്കു വരണമെന്നില്ല. എന്നാൽ സെറോദ എന്നൊരു പേര് ഓഹരി വിപണികളുമായി അടുത്തു പെരുമാറുന്നവർക്ക് അറിയാതിരിക്കാൻ തരമില്ല. സെറോദ എന്നു കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് നിതിൻ കാമത്തിന്റെ പേരാകും. നിതിൻ കാമത്തിന്റെ സഹോദരനാണ് 36 കാരനായ നിഖിൽ കാമത്ത്. ഇവർ ഇരുവരും ചേർന്നാണ് സെറോദ എന്ന ഔൺലൈൻ ബ്രോക്കിങ് പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടത്.

2022 ലെ ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ ലിസ്റ്റിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച് ബിസിനസ് ലോകത്തിന് അഭിമാനമായി മാറിയിരിക്കുയാണ് നിഖിൽ കാമത്ത്. 40 വയസിനു താഴെയുള്ള സ്വയം നിർമിത സംരംഭകളുടെ പട്ടികയിൽ ഒന്നമതാണ് നിഖിൽ. സ്‌കൂൾ ഡ്രോപ്പ് ഔട്ടായ നിഖിലിന്റെ ഇന്നത്തെ ആസ്തി 17,500 കോടി രൂപയാണ്. 11,700 കോടി രൂപ ആസ്തിയുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഒല ഇലക്ട്രിക്കിന്റെ ഭവിഷ് അഗർവാളിനേക്കാൾ 5,800 കോടി രൂപ കൂടുതലാണിത്.

2021-ൽ വെറും 34-ാം വയസിൽ നിഖിൽ കാമത്ത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി മാറിയിരുന്നു. സംരംഭം സ്വപ്‌നം കാണുന്ന ആയിരകണക്കിന് ആളുകൾക്ക് റോൾ മോഡലും, പ്രചോദനവുമാണ് ഇന്ന് നിഖിൽ കാമത്ത്.

ആരാണ് നിഖിൽ കാമത്ത്?

പരീക്ഷയെഴുതാൻ മതിയായ ഹാജർ ഇല്ലാത്തതുകൊണ്ട് 14-ാം വയസിൽ സ്‌കൂളിൽ നിന്നു പുറത്താക്കപ്പെട്ടയാളാണ് നിഖിൽ. അങ്ങനെ പഠനത്തോട് വിടപറഞ്ഞു. അന്നുതന്നെ നിഖിൽ തന്റെ ബിസിനസ് ആരംഭിച്ചിരുന്നു. ആദ്യം മൊബൈൽ ഫോണുകളാണ് വിറ്റത്. തുടർന്ന് 8,000 രൂപ ശമ്പളത്തിൽ ഒരു കോൾ സെന്ററിൽ ജോലി ആരംഭിച്ചു. 17-ാം വയസിലായിരുന്നു ജോലിയിലേക്കുള്ള ഈ അരങ്ങേറ്റം. 18 വയസ് ആകത്തതിനാൽ തന്നെ ജോലിക്കായി വ്യാജ ജനന സർട്ടിഫിക്കറ്റിന്റെ സഹായം തേടേണ്ടി വന്നു.

പരമ്പരാഗത വിദ്യാഭ്യാസത്തിൽ താൽപ്പര്യം നഷ്ടപ്പെട്ട നിഖിൽ മണിക്കൂറുകളോളം ചെസിൽ തന്റെ കഴിവുകൾ വളർത്തി. അങ്ങനെ ഒരു പ്രൊഫഷണൽ ചെസ് കളിക്കാരനായി. രാജ്യത്തെ ചില മികച്ച കളിക്കാർക്കെതിരെ നിഖിൽ മത്സരി

ആദ്യ ജോലി അമ്മ പിടികൂടുന്നു

14-ാം വയസിൽ പഠനം ഉപേക്ഷിച്ച അദ്ദേഹം ജോലിക്കായി ശ്രമിച്ചിരുന്നു. പഠനത്തിന്റെ സഹായം ആവശ്യമില്ലാത്ത മേഖലകൾ അദ്ദേഹം പരതി. അങ്ങനെ 14-ാം വയസിൽ സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങാനും, വിൽക്കാനും തുടങ്ങി. കച്ചവടം അമ്മ കൈയ്യോടെ പൊക്കിയതോടെ അത് അവസാനിച്ചു. തുടർന്നു പുതിയ സാധ്യതകൾ തേടിയതിന്റെ ഭാഗമായിരുന്നു കോൾ സെന്റർ.

ഓഹരിയിലേക്ക് എത്തുന്നു

18-ാം വയസിൽ അദ്ദേഹം ഓഹരി വ്യാപാരം ആരംഭിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരിന്നു ഇത്. 2010- ൽ അങ്ങനെ നിഖിലും സഹോദരൻ നിതിൻ കാമത്തും ചേർന്ന് സെറോദ എന്ന പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടു. ഓഹരി വിപണിയിൽ വ്യാപാരികൾക്കും, നിക്ഷേപകർക്കും ചെലവ്, സാങ്കേതികവിദ്യ പ്രശനങ്ങൾ മറികടക്കാൻ പ്രാപ്തമാക്കുന്നതായിരുന്ന പ്ലാറ്റ്‌ഫോം. പ്ലാറ്റ്‌ഫോം അതിവേഗം നിക്ഷേപശ്രദ്ധ ആകർഷിച്ചു. ഇതോടെ ഇരുവരെടേയും വളർച്ചയും വേഗത്തിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:billionaireNikhil KamathZerodha
News Summary - From selling mobile phones at 14, to becoming a billionaire: Nikhil Kamath’s self-made story is any filmmaker’s delight
Next Story