എ.ആർ.എം.സി ഫെർട്ടിലിറ്റി ക്ലിനിക്കുകൾ ബിർള ഏറ്റെടുക്കുന്നു
text_fieldsകോഴിക്കോട്: വന്ധ്യത നിവാരണ ചികിത്സാരംഗത്തെ പ്രമുഖരായ ബിർള ഫെർട്ടിലിറ്റി ആൻഡ് ഐ.വി.എഫ് ദക്ഷിണേന്ത്യയിലെ പ്രശസ്തമായ എ.ആർ.എം.സി ഐ.വി.എഫ് ഫെർട്ടിലിറ്റി ക്ലിനിക് ശൃംഖലയുടെ മുഖ്യ ഓഹരികൾ ഏറ്റെടുക്കുന്നു.
290 കോടി യു.എസ് ഡോളർ വരുമാനമുള്ള സി.കെ ബിർള ഗ്രൂപ്പിന്റെ ഭാഗമായ ബിർള ഫെർട്ടിലിറ്റി ആൻഡ് ഐ.വി.എഫ് (ബി.എഫ്.ഐ) 500 കോടിയിലധികം രൂപ മുടക്കിയാണ് ക്ലിനിക്കുകളുടെ ശൃംഖല വ്യാപിപ്പിക്കുന്നതെന്ന് സി.കെ ബിർല ഹെൽത്ത്കെയർ വൈസ് ചെയർമാൻ അക്ഷത് സേത്, എ.ആർ.എം.സി സ്ഥാപകനും മെഡിക്കൽ ഡയറക്ടറുമായ ഡോ. കെ.യു. കുഞ്ഞിമൊയ്തീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ 30 സെന്ററുകളുള്ള സ്ഥാപനം കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുകൂടി സാന്നിധ്യം ഉറപ്പിക്കാനുള്ള പദ്ധതിയാണ് ബിർള ഫെർട്ടിലിറ്റി ആൻഡ് ഐ.വി.എഫ് ലക്ഷ്യമിടുന്നത്.
മികച്ച ചികിത്സ പ്രോത്സാഹിപ്പിക്കുന്നതിനും അർബുദ രോഗികൾക്കുള്ള അണ്ഡാശയ കോശങ്ങൾ മരവിപ്പിക്കുന്നതുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ വിദഗ്ധരെ പങ്കാളികളാകുന്നതിൽ സമഗ്ര സമീപനമുണ്ടെന്നും ഏറ്റെടുക്കൽ പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിൽ സി.കെ ബിർള ഹെൽത്ത്കെയർ സ്ഥാപക അവന്തി ബിർള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.