തകർന്നടിഞ്ഞ് ക്രിപ്റ്റൊകറൻസികൾ ബിറ്റ്കോയിൻ മൂല്യം 19,000 ഡോളറിൽ താഴെ
text_fieldsന്യൂയോർക്: ആഘോഷപൂർവം ലോകം ഏറ്റെടുത്ത ക്രിപ്റ്റൊകറൻസികൾക്ക് കഷ്ടകാലം തുടരുന്നു. ദിവസങ്ങളായി മൂല്യം കുത്തനെ ഇടിയുന്ന ഡിജിറ്റൽ കറൻസികൾ ശനിയാഴ്ചയും താഴോട്ടുതന്നെയാണ്. ക്രിപ്റ്റോ രംഗത്തെ ഏറ്റവും വലിയ ആസ്തിയായ ബിറ്റ്കോയിൻ വില ഒന്നര വർഷത്തിനിടെ ആദ്യമായി 20,000 ഡോളറിനു (15,59,030 രൂപ) താഴെയെത്തി. ഏറ്റവുമൊടുവിൽ ബിറ്റ്കോയിൻ മൂല്യം 7.1 ശതമാനം ഇടിഞ്ഞ് 28,993 ഡോളറായി. ഈ വർഷം മാത്രം ബിറ്റ്കോയിൻ 60 ശതമാനത്തിലേറെയാണ് താഴോട്ടുപോയത്. തൊട്ടുപിറകിലുള്ള എഥറിയം 73 ശതമാനവും വീണു. 1000 ഡോളറിൽ താഴെയാണ് എഥറിയം വ്യാപാരം നടത്തുന്നത്. ഒരു ബിറ്റ്കോയിന് 70,000 ഡോളർ (54,56,605 രൂപ) വരെ മൂല്യം എത്തിയിടത്തുനിന്നാണ് വൻ തകർച്ച. എഥറിയം ഏഴു മാസം മുമ്പുവരെ 4866 ഡോളറായിരുന്നു.
കടുത്ത പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധന പ്രഖ്യാപിച്ചത് ആഗോള വ്യാപകമായി അലയൊലികൾ തീർത്തിരുന്നു. ക്രിപ്റ്റൊകറൻസി സ്ഥാപനമായ സെൽഷ്യസ് ഇടപാടുകൾ നിർത്തുകയും മറ്റു കമ്പനികളായ ജെമിനി, േബ്ലാക്ഫി എന്നിവ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതായി അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ഡിജിറ്റൽ കറൻസികൾ വൻതകർച്ചയിലേക്ക് കൂപ്പുകുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.