സാമ്പത്തിക പ്രതിസന്ധി: 17,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ബോയിങ്
text_fieldsവാഷിങ്ടൺ: കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്. 17,000 ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് കരുതുന്നത്. കൂട്ടപ്പിരിച്ചുവിടൽ സംബന്ധിച്ച് ബോയിങ് സി.ഇ.ഒ കെല്ലി ഓർത്ബെർഗ് ജീവനക്കാർക്ക് കത്തയച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. എക്സിക്യുട്ടീവ്, മാനേജർമാർ, ജീവനക്കാർക്ക് എന്നിവരെയാണ് ഒഴിവാക്കുക. അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയാണ് ബോയിങ്.
ജീവനക്കാരുടെ സമരം കമ്പനിക്ക് പ്രതിസന്ധിയാണെന്ന് സൂചിപ്പിച്ച സി.ഇ.ഒ സാമ്പത്തിക നില മോശമാണെന്നും അറിയിച്ചു. അതിനാൽ സി.ഇ.ഒ 737മാക്സ്, 767, 777 വിമാനങ്ങളുടെ വിതരണം വൈകിപ്പിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ബോയിങ്ങിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.