കേന്ദ്ര ബജറ്റിൽ കോവിഡ് സെസിന് സാധ്യത
text_fieldsന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ കോവിഡ് സെസ് പ്രഖ്യാപിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. കോവിഡ് വാക്സിൻ അടക്കം മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അധിക ഫണ്ട് കണ്ടെത്തുന്നതിനാണ് കോവിഡ് സെസ് ഏർപ്പെടുത്തുന്നത്.
വാക്സിൻ കൈമാറ്റം അടക്കമുള്ള കാര്യങ്ങളിൽ 60,000 മുതൽ 65,000 കോടി ചെലവ് വരുമെന്നാണ് കേന്ദ്രം കണക്കാക്കിയിട്ടുള്ളത്. ഇത്രയും വലിയ ഫണ്ട് സ്വരൂപിക്കാൻ സാധിക്കില്ലെന്നാണ് സർക്കാറിന്‍റെ നിലപാട്. അതിനാലാണ് വരുമാന നികുതിയിൽ കോവിഡ് സെസ് ചുമത്താൻ ആലോചിക്കുന്നത്. അതേസമയം, സെസ് ചുമത്തിയാൽ അത് ആദായ നികുതി ബാധ്യതയെ എങ്ങനെ ബാധിക്കുമെന്ന് അറിയേണ്ടതുണ്ട്.
നികുതി ദായകരിൽ നിന്ന് നാല് ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ് നിലവിൽ കേന്ദ്ര സർക്കാർ ഈടാക്കുന്നുണ്ട്. 2018ലെ കേന്ദ്ര ബജറ്റിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ആരോഗ്യ, വിദ്യാഭ്യാസ സെസ് നടപ്പാക്കിയത്. രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിന് വേണ്ടിയാണ് ഈ സെസ് ഉപയോഗിക്കുന്നത്.
2018ന് മുമ്പ്, 3 ശതമാനം സെസിൽ നേരിട്ടുള്ള നികുതി വഴി 2 ശതമാനം വിദ്യാഭ്യാസ സെസായും ഒരു ശതമാനം സീനിയർ സെക്കൻഡറി എഡ്യൂക്കേഷൻ സെസായും കേന്ദ്ര സർക്കാർ ഈടാക്കിയിരുന്നു.
Latest Video:

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.