കേന്ദ്ര ആരോഗ്യ വിഹിതം കുറയുന്നു
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ ആരോഗ്യമേഖലക്ക് നീക്കിവെക്കുന്ന ബജറ്റ് വിഹിതം കുറയുന്നതായി റിപ്പോർട്ട്. 2017-18ൽ ജി.ഡി.പിയുടെ 1.35 ശതമാനമായിരുന്നു ആരോഗ്യവിഹിതമെങ്കിൽ അടുത്ത വർഷം അത് 1.28 ശതമാനമായി കുറഞ്ഞു.
മൊത്തം ആരോഗ്യച്ചെലവിലെ കേന്ദ്രവിഹിതവും കുറയുകയാണ്. കേന്ദ്ര വിഹിതം 2018-19ൽ 34.3 ശതമാനമായി കുറഞ്ഞു. മുൻവർഷമിത് 40.8 ശതമാനമായിരുന്നു. അതേ കാലയളവിൽ സംസ്ഥാനങ്ങളുടെ വിഹിതം 59.2 ശതമാനത്തിൽനിന്ന് 65.7 ശതമാനമായി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ ഒരു വ്യക്തി ആരോഗ്യകാര്യത്തിനായി പ്രതിശീർഷം ചെലവാക്കുന്ന തുക 2018-19 ൽ 4,470 രൂപയായി വർധിച്ചു. മുൻ വർഷമിത് 4,297 രൂപയും 2013-14 ൽ 3,638 രൂപയും ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.