പെട്രോളിനും ഡീസലിനും കാർഷിക സെസ്; നാളെ മുതൽ പ്രാബല്യത്തിൽ
text_fieldsന്യൂഡൽഹി: കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക സെസ് ഏർപ്പെടുത്തി ധനമന്ത്രി നിർമല സീതാരാമൻ. മദ്യം, സ്വർണം, വെള്ളി, പരുത്തി, ആപ്പിൾ, പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപന്നങ്ങൾക്കാണ് സെസ് ഏർപ്പെടുത്തിയത്.
മദ്യത്തിന് 100 ശതമാനം സെസാണ് ഏർപ്പെടുത്തുക. സ്വർണത്തിനും വെള്ളിക്കും 2.5 ശതമാനവും ആപ്പിളിന് 35 ശതമാനവും പരുത്തിക്ക് അഞ്ച് ശതമാനവും സെസ് ഏർപ്പെടുത്തും. പെട്രോളിന് ലിറ്ററിന് 2.5 രൂപയും ഡീസലിന് നാല് രൂപയുമായിരിക്കും സെസ് . എന്നാൽ, ഇതുമൂലം പെട്രോൾ, ഡീസൽ വില ഉയരില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനൊപ്പം കോട്ടൺ, സിൽക്ക് എന്നിവ കസ്റ്റംസ് തീരുവയും ധനമന്ത്രി ഉയർത്തിയിട്ടുണ്ട്. എന്നാൽ, ആപ്പിൾ, മദ്യം, കൽക്കരി, ലിഗ്നെറ്റ്, രാസവളം, അമോണിയം നൈട്രേറ്റ് തുടങ്ങിയവയുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.