Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബു​ർ​ജീ​ൽ...

ബു​ർ​ജീ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് യു.​എ​സി​ൽ ആ​രം​ഭി​ച്ചു

text_fields
bookmark_border
ബു​ർ​ജീ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് യു.​എ​സി​ൽ ആ​രം​ഭി​ച്ചു
cancel
camera_alt

ബു​ർ​ജീ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ യു.​എ.​ഇ വി​ദേ​ശ വ്യാ​പാ​ര സ​ഹ​മ​ന്ത്രി ഡോ. ​ഥാ​നി ബി​ൻ അ​ഹ്മ​ദ് അ​ൽ സ​യൂ​ദി​യും ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ലും അ​ട​ക്ക​മു​ള്ള​വ​ർ

അ​ബൂ​ദ​ബി: ചി​കി​ത്സ ഗ​വേ​ഷ​ണ രം​ഗ​ത്ത്​ ആ​ഗോ​ള മു​ന്നേ​റ്റ​ത്തി​നാ​യി യു.​എ​സി​ൽ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ച്ച് ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സ്. ന്യൂ​യോ​ർ​ക്കി​ൽ ആ​രം​ഭി​ച്ച ബു​ർ​ജീ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത്, കാ​ൻ​സ​ർ അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് പ​രി​ച​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഗ​വേ​ഷ​ണ​വും ആ​ഗോ​ള ത​ല​ത്തി​ലു​ള്ള സ​ഹ​ക​ര​ണ​വു​മാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

യു.​എ.​ഇ വി​ദേ​ശ വ്യാ​പാ​ര സ​ഹ​മ​ന്ത്രി ഡോ. ​ഥാ​നി ബി​ൻ അ​ഹ്മ​ദ് അ​ൽ സ​യൂ​ദി, ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ, ന്യൂ​യോ​ർ​ക് സി​റ്റി ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ന്റ​ൽ ഹൈ​ജീ​ൻ ക​മീ​ഷ​ണ​ർ ഡോ. ​അ​ശ്വി​ൻ വാ​സ​ൻ, നാ​ഷ​ന​ൽ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ സീ​നി​യ​ർ സ​യ​ന്റി​ഫി​ക് അ​ഡ്വൈ​സ​ർ ഡോ. ​ഒ​ഫി​റ ജി​ൻ​സ്ബ​ർ​ഗ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മി​ക​ച്ച ഗ​വേ​ഷ​ക​ർ, ശാ​സ്ത്ര​ജ്ഞ​ർ, മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ന​ലു​ക​ൾ എ​ന്നി​വ​രെ ക​ണ്ടെ​ത്താ​നും അ​തി​ലൂ​ടെ വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​പ​രി​പാ​ല​നം, ഗ​വേ​ഷ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ നൂ​ത​ന മാ​റ്റ​ത്തി​നു​മാ​ണ് പു​തി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​മു​ഖ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും ക​മ്പ​നി​ക​ളു​മാ​യും സ​ഹ​ക​രി​ക്കു​ക, അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ബു​ർ​ജീ​ലി​ന്റെ സം​ഭാ​വ​ന​ക​ൾ വ​ർ​ധി​പ്പി​ക്കു​ക, ചി​കി​ത്സ​യി​ലും സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും മു​ന്നേ​റ്റ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ബു​ർ​ജീ​ൽ യു.​എ​സി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തെ​ന്ന് ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ പ​റ​ഞ്ഞു.

അ​ർ​ബു​ദം പോ​ലു​ള്ള ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ആ​ഗോ​ള കൂ​ട്ടാ​യ്‌​മ അ​നി​വാ​ര്യ​മാ​ണെ​ന്നും ബു​ർ​ജീ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് അ​തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി ഡോ. ​ഥാ​നി ബി​ൻ അ​ഹ്മ​ദ് അ​ൽ സ​യൂ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burjeel Institute
News Summary - Burjeel Institute for Global Health launched in the US
Next Story