ആഗോളതലത്തിൽ സ്വാധീനം ചെലുത്തിയ യുവാക്കൾ; ഫോർച്യൂൺ പട്ടികയിൽ ബൈജു രവീന്ദ്രനും
text_fieldsന്യൂയോർക്: പ്രമുഖ അമേരിക്കൻ മാഗസിനായ ഫോര്‍ച്യൂണ്‍ പുറത്തിറക്കിയ '40 അണ്ടർ 40' ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യയിൽ നിന്നുള്ള 11 യുവാക്കൾ, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ 40 വയസില്‍ താഴെയുള്ള 40 സംരംഭകരുടെ പട്ടികയിലാണ് ഒാൺലൈൻ പഠന ആപ്പായ ബൈജൂസ് ആപ്പിെൻറ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ ഇടംപിടിച്ചത്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പ്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അദാര്‍ പൂനവാലയും മുകേഷ് അംബാനിയുടെ ഇരട്ട മക്കളായ ഇഷ, ആകാശ് എന്നിവരും പട്ടികയിലുണ്ട്.
പ്രധാനമായും അഞ്ച് വിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. സാമ്പത്തികം, ടെക്‌നോളജി, ആരോഗ്യ സംരക്ഷണം, രാഷ്ട്രീയം, മാധ്യമം-വിനോദം, എന്നിവയാണവ. ഇന്ത്യയിൽ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കമിട്ട, ജിയോ ഡിജിറ്റലിെൻറ ബോര്‍ഡ് ഡയറക്റ്റര്‍മാർ എന്ന നിലയിലാണ് ഇഷ അംബാനിയും ആകാശ് അംബാനിയും തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാൻഡായി പേരെടുത്ത ഷവോമി ഇന്ത്യയുടെ സി.ഇ.ഒ മനു കുമാർ ജെയ്നും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫാര്‍മഈസിയുടെ സ്ഥാപകരായ ധവല്‍ ഷാ, ധര്‍മില്‍ സേത്ത്, സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡൻറ് അക്ഷയ് നഹേത, ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ ടിഡി അമേരിട്രേഡിെൻറ ഡിജിറ്റല്‍ അസറ്റ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്‌നോളജി ഹെഡ് സുനന്യ തുതേജ, മാവ്‌റിക് വെഞ്ച്വേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ അംബര്‍ ഭട്ടാചാര്യ, എസിഎല്‍യു ചീഫ് പ്രോഡക്റ്റ് ആന്‍ഡ് ഡിജിറ്റല്‍ ഓഫീസര്‍ ദീപ സുബ്രഹ്മണ്യം എന്നിവരും പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.