12,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്; പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: കനത്ത നഷ്ടം നേരിട്ടതോടെ നാലിലൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി എജ്യൂക്കേഷണൽ കമ്പനി ബൈജൂസ്. 12,000ത്തോളം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. ബിസിനസ് വെബ്സൈറ്റായ ദ മോണിങ് കോൺടക്സ്റ്റ് ഡോട്.കോം ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ആറ് മാസത്തിനിടെ 2500 ജീവനക്കാരെ കുറക്കുമെന്നായിരുന്നു കമ്പനി ഹസ്ഥാപക ദിവ്യ ഗോകുൽനാഥും ചീഫ് ഓപറേറ്റിങ് ഓഫീസർ മൃണാൽ മോഹിതും അറിയിച്ചിരുന്നത്. എന്നാൽ പ്രതിസന്ധി രൂക്ഷമായതോടെയാണ് കൂടുതൽ കടുത്ത നടപടികളിലേക്ക് ബൈജൂസ് കടന്നത്.
2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുൻ വർഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയിൽനിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ വരുമാനം പതിനായിരം കോടിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്.
ഓഫ് ലൈന്‍ ട്യൂഷൻ കേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി പതിനായിരം അധ്യാപകരെ റിക്രൂട്ട് ചെയ്യാനും കമ്പനി ആലോചിക്കുന്നുണ്ട്. നിലവിൽ 20,000 അധ്യാപകർ കമ്പനിക്കു കീഴിൽ ജോലി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.