കാംബെൽ വിൽസൺ എയർ ഇന്ത്യ എം.ഡി
text_fieldsമുംബൈ: എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും (സി.ഇ.ഒ) മാനേജിങ് ഡയറക്ടറുമായി കാംബെൽ വിൽസണെ ടാറ്റ സൺസ് നിയമിച്ചു. നിലവിൽ സിംഗപ്പൂർ എയർലൈൻസിന്റെ ഉപസ്ഥാപനമായ സ്കൂട്ടിന്റെ സി.ഇ.ഒ ആണ് കാംബെൽ വിൽസൺ. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് എയർ ഇന്ത്യയുടെ പുതിയ തലവനെ ടാറ്റ സൺസ് കണ്ടെത്തിയത്.
50കാരനായ കാംബെൽ വിൽസണ് വ്യോമയാന മേഖലയിൽ 26 വർഷത്തെ പ്രാഗല്ഭ്യമുണ്ടെന്ന് എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. എയർ ഇന്ത്യയെ ലോക നിലവാരമുള്ള എയർ ലൈനായി മാറ്റുന്നതിന് ഇദ്ദേഹത്തിന്റെ പരിചയസമ്പത്ത് കൂട്ടാകുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ എയർ ഇന്ത്യയുടെ തലവനായി തുർക്കിഷ് എയർ ലൈനിന്റെ മുൻ ചെയർമാൻ ഐകർ ഐസിയെ പ്രഖ്യാപിച്ചെങ്കിലും സംഘ് പരിവാറിന്റെ എതിർപ്പുമൂലം അദ്ദേഹം പിൻവാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.