ബാങ്ക് തട്ടിപ്പ്: ജെറ്റ് എയർവേയ്സ് ഓഫീസിലും സ്ഥാപകന്റെ വീട്ടിലും സി.ബി.ഐ റെയ്ഡ്
text_fieldsന്യൂഡൽഹി: ജെറ്റ്എയർവേയ്സിന്റെ ഓഫീസിലും സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിലും സി.ബി.ഐ റെയ്ഡ്. കനറ ബാങ്കിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധന. ഗോയലുമായി ബന്ധപ്പെട്ട് 538 കോടിയുടെ തട്ടിപ്പ് കേസാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡൽഹി, മുംബൈ നഗരങ്ങളിലായി ഏഴോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ജെറ്റ് എയർവേയ്സിന്റെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം 2019 ഏപ്രിലിൽ ജെറ്റ് എയർവേയ്സ് സർവീസ് നിർത്തിയിരുന്നു.
2021 ജൂണിൽ കമ്പനിയെ ഒരു കൺസോട്യം ഏറ്റെടുത്തിരുന്നു. ജെറ്റ് എയർവേയ്സ് വീണ്ടും സർവീസ് തുടങ്ങാനിരിക്കെയാണ് സ്ഥാപനത്തിൽ വീണ്ടും സി.ബി.ഐ പരിശോധന നടത്തിയിരിക്കുന്നത്. അതേസമയം, കമ്പനിയുടെ പുതിയ ഉടമസ്ഥരുമായി ബന്ധപ്പെട്ടല്ല പരിശോധനയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.