ആമസോണിന് തിരിച്ചടി; ഫ്യൂച്ചറിെൻറ ആസ്തികൾ റിലയൻസിന് ഏറ്റെടുക്കാം
text_fieldsചില്ലറ-മൊത്ത വിൽപന മേഖലയിലെ ഫ്യൂച്ചർ ഗ്രൂപ്പിെൻറ ആസ്തികൾ വാങ്ങാനുള്ള ഇന്ത്യൻ വ്യവസായ ഭീമനായ റിലയൻസ് ഇൻഡസ്ട്രീസിെൻറ ശ്രമം കോംപറ്റീഷൻ കമീഷൻ ഒാഫ് ഇന്ത്യ അംഗീകരിച്ചു. ഒാൺലൈൻ ഭീമനായ ആമസോണിെൻറ എതിർപ്പുകൾ മറികടന്നാണ് റിലയൻസിെൻറ ശ്രമം കോംപറ്റീഷൻ കമീഷൻ ഒാഫ് ഇന്ത്യ അംഗീകരിച്ചത്. റീെട്ടയിൽ മേഖലയിൽ ചുവടുറപ്പിക്കുന്നതിെൻറ ഭാഗമായാണ് റിലയൻസ് ഫ്യൂച്ചർ ഗ്രൂപ്പിെൻറ ആസ്തികൾ ഏറ്റെടുക്കുന്നത്. ഇതോടെ ഫ്യൂച്ചർ ഗ്രൂപ്പിെൻറ ബിഗ് ബസാറടക്കമുള്ള 1800 ഒാളം സ്റ്റോറുകൾ റിലയൻസിന് കീഴിലാകും. 420 നഗരങ്ങളിലായാണ് ഫ്യൂച്ചർ ഗ്രൂപ്പിെൻറ സ്റ്റോറുകൾ.
ഫ്യൂച്ചറിെൻറ ഹോൾഡിങ്ങ് കമ്പനിയിലെ നിക്ഷേപകർ എന്ന നിലക്കാണ് അമേരിക്കൻ ഒാൺലൈൻ ഭീമനായ ആമസോൺ ഇടപാടിനെതിരെ എതിർപ്പുയർത്തിയിരുന്നത്. ആമസോണുമായി കരാറുള്ളതിനാൽ ആസ്തി മറ്റാർക്കും വിൽക്കാനാകില്ലെന്നായിരുന്നു അവരുടെ വാദം. ഫ്യൂച്ചറുമായുള്ള റിലയൻസിെൻറ ഇടപാടിനെതിരെ കോംപറ്റീഷൻ കമീഷൻ ഒാഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്സേഞ്ച് ബോർഡ് ഒാഫ് ഇന്ത്യ എന്നിവയെയെല്ലാം ആമസോൺ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.