പെട്രോളിയം മേഖല: ഡിസംബർ മുതൽ ജൂലൈ വരെ കേന്ദ്രത്തിന് കിട്ടിയത് 4.53 ലക്ഷം കോടി
text_fieldsകൊച്ചി: പൊതുജനത്തിന് പ്രഹരമായി പെട്രോളിയം ഉൽപന്നങ്ങൾ ഉയർന്ന വിലയിൽ വിൽക്കുേമ്പാൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് ലഭിക്കുന്ന വരുമാനത്തിൽ കുതിച്ചുചാട്ടം. ഡിസംബർ മുതൽ ജൂലൈ വരെ പെട്രോളിയം മേഖലയിൽനിന്ന് കേന്ദ്രസർക്കാറിന് ലഭിച്ച വരുമാനം 4,53,812 കോടി രൂപ. സംസ്ഥാനങ്ങൾക്ക് ലഭിച്ചത് 2,17,650 കോടിയും. കേന്ദ്ര വരുമാനത്തിെൻറ 29 ശതമാനവും ഇപ്പോൾ പെട്രോളിയം മേഖലയിൽനിന്നാണ്. സംസ്ഥാനങ്ങളുേടത് ഏഴുശതമാനവും. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിെൻറ (പി.പി.എ.സി) പുതിയ പഠനറിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
2019-20 വർഷത്തിൽ കേന്ദ്ര വരുമാനത്തിെൻറ 20 ശതമാനമായിരുന്നു പെട്രോളിയം മേഖല നൽകിയതെങ്കിൽ ഇക്കുറി ഒമ്പതുശതമാനമാണ് വളർച്ച.
ആ കാലയളവിൽ 3.34 ലക്ഷം കോടിയായിരുന്ന വരുമാനമാണ് ഇക്കുറി 4.53 ലക്ഷം കോടിയായത്. ഇതിൽ കേന്ദ്ര എക്സൈസ് നികുതിതന്നെ 3.71 ലക്ഷം കോടി വരും. മൊത്തം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വിൽപന നികുതി, വാറ്റ് എന്നിവ ചേർന്ന് 2.02 ലക്ഷം കോടിയും.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് മൊത്തം 6.71 ലക്ഷം കോടിയാണ് ഇന്ധന മേഖലയിൽനിന്നുള്ള വരുമാനം. പെട്രോൾ, ഡീസൽ നികുതികൾ, എണ്ണക്കമ്പനികളുടെ ലാഭവിഹിതം, വരുമാന നികുതി എന്നിവയാണ് സർക്കാറുകൾക്ക് പെട്രോളിയം മേഖലയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിൽ ഉൾക്കൊള്ളുന്നത്.
എണ്ണക്കമ്പനികളും ഇക്കാലയളവിൽ വൻ ലാഭം കൊയ്ത കണക്കുകളും പി.പി.എ.സി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ധന മാർക്കറ്റിങ് കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ ഈ വർഷത്തെ ഭാഗിക വിറ്റുവരവ് 10.80 ലക്ഷം കോടി കവിഞ്ഞു.
നികുതിയേതര ലാഭം 51,542 കോടിയായി. 2019-20 വർഷത്തിൽ ലാഭം 6634 കോടിയായിരുന്നതിൽനിന്നാണ് ഈ വളർച്ച. സ്വകാര്യ എണ്ണക്കമ്പനിയായ റിലയൻസിന് ഈ വർഷത്തെ ഭാഗികലാഭം 31,944 കോടിയാണ്. മുൻവർഷത്തിൽ അത് 30,903 കോടിയും.
എക്സൈസ്, വാറ്റ് നികുതി ഒഴിവാക്കിയാൽ ഡീലർമാർക്ക് പെട്രോൾ ഒരുലിറ്റർ വിൽക്കുന്നത് 41.60 രൂപക്കാണ്. ഡീസൽ 42.33 രൂപക്കും. പൊതുജനം വാങ്ങുേമ്പാൾ പെട്രോൾ വില 101.84 രൂപയാകും. ഡീസലിന് 93.74 രൂപയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.