Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകള്ളപ്പണം വെളുപ്പിക്കൽ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്​: ഐ.സി.ഐ.സി.ഐ ബാങ്ക്​ മുൻ സി.ഇ.ഒ ചന്ദ കൊച്ചാറിന്​ ജാമ്യം; രാജ്യം വിടാനാവില്ല

text_fields
bookmark_border
chanda kochar
cancel

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐ.സി.ഐ.സി.ഐ ബാങ്ക്​ മുൻ എം.ഡിയും സി.ഇ.ഒയുമായ ചന്ദ കൊച്ചാറിന്​ ജാമ്യം. അഞ്ച്​ ലക്ഷം രൂപയുടെ ബോണ്ടിലും രാജ്യം വിടരുതെന്ന വ്യവസ്ഥയോടെയുമാണ്​​ മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്​.

ചന്ദകൊച്ചാറിനെതിരെ വിചാരണ നടത്താൻ ഇ.ഡി സമർപ്പിച്ച തെളിവുകൾ പര്യാപ്​തമാണെന്ന്​ കോടതി വ്യക്​തമാക്കിയിട്ടുണ്ട്​. ചന്ദ കൊച്ചാറിന്​ പുറമേ ഭർത്താവ്​ ദീപക്​ കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ്​ പ്രൊമോട്ടർ വേണുഗോപാൽ ദൂത്​ തുടങ്ങിയവരും കേസിൽ പ്രതികളാണ്​.

സ്വന്തം പദവി ദുരുപയോഗം ചെയ്​താണ്​ വീഡിയോകോണിന്​ ചന്ദ കൊച്ചാർ വായ്​പ അനുവദിച്ചതെന്നാണ്​ ഇതുമായി ബന്ധപ്പെട്ട കേസ്​. 1875 കോടി അനധികൃതമായി വീഡിയോകോണിന്​ ഐ.സി.ഐ.സി.ഐ നൽകിയെന്നാണ്​ ഇ.ഡി കേസ്​. സി.ബി.ഐയുടെ നിർദേശപ്രകാരമാണ്​ ഇ.ഡി കേസേറ്റെടുത്തത്​. ചന്ദകൊച്ചാറുമായി ബന്ധപ്പെട്ട മറ്റ്​ രണ്ട്​ കേസുകളിൽ കൂടി ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICICI BankChanda Kochhar
Next Story