ജാക്ക് മാക്ക് ചൈനയുടെ എട്ടിൻെറ പണി; 20,000 കോടി പിഴ ചുമത്തി
text_fieldsബീജിങ്: ചൈനീസ് സർക്കാറുമായി അസ്വാരാസ്യത്തിലായ ശതകോടീശ്വരൻ ജാക്ക് മായുടെ കമ്പനി ആലിബാബക്ക് റെക്കോഡ് പിഴ ചുമത്തി. നിയമവിരുദ്ധമായി കുത്തക നിലനിർത്തുന്നുവെന്ന് ആരോപിച്ച് 18.2 ബില്യൺ യുവാൻ (20,000 കോടിയലധികം രൂപ) ആണ് ആലിബാബക്ക് പിഴ ചുമത്തിയിരിക്കുന്നത്.
ഓൺലൈൻ ചില്ലറ വ്യാപാര മേഖലയിലെ മത്സരം പരിമിതപ്പെടുത്താൻ നിയമവിരുദ്ധമായി ആലിബാബ പ്രവർത്തിച്ചെന്ന് കണ്ടെത്തിയെന്നാണ് മാർക്കറ്റ് റെഗുലേഷൻ അഡിമിനിസ്ട്രേഷൻ വിഭാഗം ഇതിന് കാരണമായി പറയുന്നത്. ഏഷ്യയിലെ അതിസമ്പന്നനായ ജാക്ക് മാക്കെതിരെ നടപടികൾ കടുപ്പിക്കുന്നതിെൻറ ഭാഗാമായാണ് വൻതുക പിഴ ചുമത്തൽ വിലയിരുത്തപ്പെടുന്നത്.
ഒക്ടോബർ 23ന് നടത്തിയ ഒരു പ്രസംഗത്തിൽ ചൈനയുടെ നിയന്ത്രണങ്ങൾക്കെതിരെ ആഞ്ഞടിച്ചതോടെയാണ് ജാക്ക് മാക്കെതിരെ ഭരണകൂടം നീക്കം ആരംഭിച്ചത്.
ഒക്ടോബർ 23ന് നടത്തിയ ഒരു പ്രസംഗത്തിൽ ചൈനയുടെ നിയന്ത്രണങ്ങൾക്കെതിരെ ആഞ്ഞടിച്ചതോടെയാണ് ജാക്ക് മാക്കെതിരെ ഭരണകൂടം നീക്കം ആരംഭിച്ചത്. തുടർന്ന് ആലിബാബക്കെതിരെ ഡിസംബറിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ആന്‍റ് ഗ്രൂപിന്‍റെ ചില വ്യവസായങ്ങൾ നിർത്തലാക്കാൻ നിർദേശം നൽകുകയും ചെയ്തു.
കടുത്ത നിയന്ത്രണങ്ങൾ ചുമത്തിയതോടെ ചൈനയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി ജാക് മാക്ക് നഷ്ടപ്പെട്ടു. നടപടികൾ ഒന്നിനുപിറകെ ഒന്നായി വന്നുതുടങ്ങിയതോടെ ഇടക്കാലത്ത് പൊതുരംഗത്തുനിന്ന് പൂർണമായി ജാക് മാ വിട്ടുനിന്നിരുന്നു. കാണാനില്ലെന്നും അറസ്റ്റിലാണെന്നുമടക്കം അഭ്യൂഹങ്ങൾ പരന്നതോടെ 50 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ അദ്ദേഹം പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.