ടിക്ടോക് വിൽക്കാൻ വരട്ടെ; രാജ്യസുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൈന
text_fieldsബീജിങ്: ഇന്ത്യ, അമേരിക്ക, ആസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ സുരക്ഷയുടെ കാരണങ്ങൾ പറഞ്ഞ് വിലക്ക് പ്രതിസന്ധി നേരിടുന്ന ചൈനീസ് ഷോട്ട് വിഡിയോ ആപ്പായ ടിക്ടോക് അവരുടെ വിവിധ രാജ്യങ്ങളിലെ ഒാപറേഷനുകൾ ആഗോള ഭീമൻമാരായ മൈക്രോസോഫ്റ്റിനും വാൾമാർട്ടിനുമൊക്കെ വിൽപ്പന നടത്താനുള്ള ആലോചനയിലാണ്. എന്നാൽ, ബൈറ്റ് ഡാൻസിെൻറ നീക്കത്തിന് തുരങ്കം വെച്ചുകൊണ്ട് ചൈനീസ് സർക്കാറിെൻറ പുതിയ നിയന്ത്രണവും എത്തി.
അത്യാധുനിക ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാേങ്കതിക വിദ്യയുടെ കയറ്റുമതി സുരക്ഷയുടെ കാരണങ്ങൾ പറഞ്ഞ് ചൈനീസ് സർക്കാർ നിരോധിച്ചിരിക്കുകയാണ്. ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ബൈറ്റ് ഡാൻസിന് ടിക്ടോക് ആപ്പിെൻറ യു.എസ് ഒാപറേഷൻ ഒരു വിദേശ കമ്പനിക്ക് വിൽക്കണമെങ്കിൽ ചൈനീസ് സർക്കാരിെൻറ അനുമതി വേണ്ടിവരും. ടിക്ടോകിെൻറ പ്രവർത്തനവുമായി ബന്ധപ്പെട്ട് അമേരിക്കൻ സർക്കാരിെൻറ അന്തിമ വിധിക്ക് പിന്നാലെ മൈക്രോസോഫ്റ്റ്, ഒറാക്കിൾ, വാൾമാർട്ട് എന്നിവരുമായി ചർച്ചയിലാണ് ബൈറ്റ്ഡാൻസ്.
ചൈനീസ് സർക്കാർ അടുത്തിടെ പുറത്തിറക്കിയ കയറ്റുമതി നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാനപ്പെട്ട സംഭവം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടെക്നോളജിയാണ്. ഒാരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ചുള്ള ഉള്ളടക്കം അവർക്ക് നൽകുന്നതിനായി ഉപയോക്താക്കളുടെ സംഭാഷണങ്ങളും അവർ ടൈപ്പ് ചെയ്യുന്ന വാക്കുകളും ഉപയോഗിക്കുന്ന എ.െഎ വിവര സാേങ്കതിക വിദ്യ ടിക്ടോക് ഉപയോഗിക്കുന്നുണ്ട്. അതും നിരോധിച്ചവയിൽ പെടും.
അതിനാൽ തന്നെ രാജ്യ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ ടിക്ടോക് വിൽക്കുന്നതിന് സർക്കാരിെൻറ അനുമതി വേണ്ടിവരും. എന്നാൽ, പുതിയ നിയന്ത്രണങ്ങളെ കുറിച്ച് തങ്ങൾ ബോധവാൻമാരാണെന്നും ചൈനീസ് നിയമങ്ങളെ കർശനമായി പാലിക്കാൻ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും ബൈറ്റ് ഡാൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.