ചൈനയുടെ സാമ്പത്തിക വളർച്ച കുറഞ്ഞു; കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം ഇതാദ്യം
text_fieldsബീജിങ്: സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ചൈനയുടെ സാമ്പത്തികവളർച്ചയിൽ കുറവ്. ഈ വർഷത്തെ മൂന്നാം പാദത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ചൈനയുടെ സമ്പദ്‍വ്യവസ്ഥ എത്തി. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 4.6 ശതമാനം വളർച്ച നിരക്കാണ് ചൈനീസ് സമ്പദ്‍വ്യവസ്ഥയിൽ ഉണ്ടായത്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 4.7 ശതമാനം വളർച്ചയാണ് സമ്പദ്‍വ്യവസ്ഥയിൽ ഉണ്ടായത്.
2023ന് ശേഷമുള്ള ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലാണ് ചൈനീസ് സമ്പദ്‍വ്യവസ്ഥ ഇപ്പോഴുള്ളത്. അതേസമയം, ചൈനീസ് സമ്പദ്‍വ്യവസ്ഥ സുസ്ഥിരമാണെന്നാണ് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റസ്റ്റിക്സിന്റെ വിലയിരുത്തൽ. ക്രമാനുഗതമായ വളർച്ച സമ്പദ്‍വ്യവസ്ഥയിലെ മൂന്ന് പാദങ്ങളിലും ഉണ്ടായിട്ടുണ്ട്. ചൈന നടപ്പാക്കിയ നയങ്ങളാണ് സമ്പദ്‍വ്യവസ്ഥയിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തകർച്ചയിലായ ചൈനീസ് സമ്പദ്‍വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി നിരവധി നടപടികൾ ചൈന നേരത്തെ സ്വീകരിച്ചിരുന്നു. ഉപഭോക്താക്കളുടെ ആത്മവിശ്വാസം കുറയുന്നതും റിയൽ എസ്റ്റേറ്റ് വിപണിയിലെ മാന്ദ്യവും കണക്കിലെടുത്തായിരുന്നു ചൈനയുടെ നടപടികൾ. ഇതിന്റെ ഭാഗമായി വായ്പനിരകൾ കുറക്കുന്നത് ഉൾപ്പടെയുള്ള നടപടികളും ചൈന സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.