Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകാപ്പി കയറ്റുമതി...

കാപ്പി കയറ്റുമതി 10,000 കോടി കടന്നു

text_fields
bookmark_border
coffee
cancel

ആഗോള വിപണിയിൽ റോബസ്റ്റ കാപ്പിയുടെ ഉയർന്ന ആവശ്യം കാരണം കഴിഞ്ഞവർഷം ഇന്ത്യയുടെ കാപ്പി കയറ്റുമതിയിൽ വളർച്ച. കയറ്റുമതി മുൻവർഷത്തേക്കാൾ 12.22 ശതമാനം ഉയർന്ന് 128 കോടി ഡോളറി (10,632 കോടി രൂപ)ലെത്തി. 2022ൽ 114 കോടി ഡോളറി​​ന്റേതായിരുന്നു (9470 കോടി രൂപ) കയറ്റുമതി. ഏഷ്യയിലെ മൂന്നാമത്തെ വലിയ കാപ്പി ഉൽപാദകരും കയറ്റുമതി രാജ്യവുമാണ് ഇന്ത്യ.

അറബിക്ക, റോബസ്റ്റ കാപ്പി ഇനങ്ങളാണ് രാജ്യത്ത് കൂടുതൽ കൃഷി ചെയ്യുന്നത്. അറബിക്ക കാപ്പിക്കുരുവിൽ റോബസ്റ്റ​യെക്കാൾ കഫീൻ കുറവാണ്. അതേസമയം, മധുരവും രുചിയും കൂടുതലാണ്. റോബസ്റ്റ കാപ്പി പൊതുവെ കയ്പ് രുചിയുള്ളതാണ്. ഇറ്റലി, റഷ്യ, യു.എ.ഇ, ജർമനി, തുർക്കി എന്നിവടങ്ങളിലേക്കാണ് ഇന്ത്യയിൽനിന്ന് പ്രധാനമായും കാപ്പി കയറ്റുമതി ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CoffeeExportBusiness News
News Summary - Coffee exports crossed 10000 crores
Next Story