വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ
text_fieldsന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണകമ്പനികൾ. 19 കിലോ ഗ്രാം സിലിണ്ടറിന് 70.5 രൂപയാണ് എണ്ണകമ്പനികൾ കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ റീടെയിൽ വില കൊച്ചിയിൽ 1685.50 രൂപയായി കുറഞ്ഞു.
കഴിഞ്ഞ മാസവും വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ കുറച്ചിരുന്നു. 19 രൂപയുടെ കുറവാണ് വരുത്തിയത്. തുടർച്ചയായി ഇപ്പോൾ വാണിജ്യ പാചകവാതകത്തിന്റെ വില കുറക്കുകയാണ്. അതേസമയം, ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റം വരുത്താൻ എണ്ണകമ്പനികൾ തയാറായിട്ടില്ല.
എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണകമ്പനികൾ പാചകവാതകവിലയിൽ മാറ്റം വരുത്തുന്നത്. നേരത്തെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുമ്പോഴും ഇന്ത്യയിലെ വില കുറക്കാൻ ഇടപെടാത്ത കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് എണ്ണ ലഭിച്ചിട്ടും ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറക്കാൻ എണ്ണകമ്പനികൾ തയാറായിരുന്നില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി വില കുറക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അതുമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.