Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2022 11:19 AM IST Updated On
date_range 29 Aug 2022 11:19 AM ISTഫോൺ ചോർത്തൽ: എൻ.എസ്.ഇ മുൻ മേധാവി ചിത്ര രാമകൃഷ്ണയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളി
text_fieldsbookmark_border
ന്യൂഡൽഹി: ദേശീയ ഓഹരി വിപണി (എൻ.എസ്.ഇ) മുൻ മേധാവി ചിത്ര രാമകൃഷ്ണയുടെ ജാമ്യാപേക്ഷ ഡൽഹി പ്രത്യേക കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സ്റ്റോക് എക്സ്ചേഞ്ച് ജീവനക്കാരുടെ ഫോൺ ചോർത്തിയ കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. ജൂലൈയിലാണ് ഫോൺ ചോർത്തൽ കേസിൽ ചിത്രയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
നേരത്തെ എൻ.എസ്.ഇയിലെ അനധികൃത ഇടപാടുകളുടെ പേരിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്നു ചിത്ര. അതിനിടെയാണ് ഫോൺ ചോർത്തിയ കേസിൽ ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തുന്നത്. കേസിൽ അന്വേഷണം നടത്താൻ ഡൽഹി കോടതി അനുമതി നൽകിയതിനു പിന്നാലെയായിരുന്നു ഇ.ഡി നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story